ബഹ്‌റൈന്‍ പ്രതിഭ മുപ്പതാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മനാമ മേഖല സമ്മേളനം പ്രശാന്ത് നാരായണന്‍ നഗറില്‍ നടന്നു. പ്രതിഭ മുഖ്യ രക്ഷാധികാരി അംഗം ബിനു മണ്ണില്‍ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി നിരണ്‍ സുബ്രഹ്‌മണ്യന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ കെ.വി.മഹേഷ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

To advertise here,

സമ്മേളന നഗരിയില്‍ പ്രതിഭ ശാസ്ത്ര ക്ലബിന്റെ സഹകരണത്തോടെ കുട്ടികള്‍ തയ്യാറാക്കിയ ശാസ്ത്ര ലേഖനങ്ങളുടെ പ്രദര്‍ശനവും, കലാപരിപാടികളും നടന്നു. പ്രതിഭ രക്ഷാധികാരി സമിതി അംഗംവും ലോക കേരളസഭ അംഗങ്ങളുമായ സി.വി.നാരായണന്‍, സുബൈര്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.