ന്യൂയോര്‍ക്ക്: സനാതന ധര്‍മ്മത്തെ അടിസ്ഥാനമാക്കിയുള്ള സ്വാമി ഉദിത് ചൈതന്യജി നയിക്കുന്ന പ്രസംഗ പരമ്പര നവംബര്‍ 4, 5 (ശനി, ഞായര്‍) തീയതികളില്‍ വൈകീട്ട് 4 മണി മുതല്‍ ന്യൂയോര്‍ക്കിലെ ടൈസന്‍ സെന്ററില്‍ (26 North Tyson Ave, Floral Park, New York 11001) ആരംഭിക്കും.
ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ''ലോക സമാധാനം'' കാംക്ഷിച്ചുകൊണ്ട് നടത്തുന്ന ഈ സദുദ്യമത്തിലേക്ക് ജാതിമത ഭേദമെന്യേ എല്ലാവരേയും ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
ആദ്യ ദിവസമായ നവംബര്‍ 4 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് സംപൂജ്യ സ്വാമി ഉദിത് ചൈതന്യജിക്ക് പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരണം നല്‍കും. തുടര്‍ന്ന് 7 മണി വരെ പ്രഭാഷണം. 7 മണി മുതല്‍ ലൈവ് ഓര്‍ക്കസ്ട്രയോടു കൂടി ഗാനകോകിലം അനിതാ കൃഷ്ണയുടെ സംഗീത സദസ്സ് ഉണ്ടായിരിക്കും.
5-ാം തീയതി ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ സ്വാമിജിയുടെ പ്രഭാഷണവും, തുടര്‍ന്ന് കുട്ടികളുടെ കലാപ്രകടനവും സൗഹൃദവിരുന്നും ഉണ്ടായിരിക്കും. ഏവര്‍ക്കും പ്രവേശനം സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഗോപിനാഥക്കുറുപ്പ് - (845) 5483938
രഘുവരന്‍ നായര്‍ - (917) 6916622
രാജഗോപാല്‍ കുന്നപ്പള്ളി - (917) 4440466
അപ്പുക്കുട്ടന്‍ നായര്‍ - (845) 6429232
വാര്‍ത്തയും ഫോട്ടോയും : ജയപ്രകാശ് നായര്‍
Content Highlights: prabhashanam
Published: 01 Nov 2023, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented