ഹ്യൂസ്റ്റൺ, ടെക്‌സാസ്: ഹ്യൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം 2026 മാർച്ച് 7-ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പൊങ്കാലയാഘോഷത്തിനായി ക്ഷേത്രാങ്കണം ഒരുങ്ങിക്കഴിഞ്ഞു. എല്ലാ ഭക്തരെയും ക്ഷേത്ര ഭാരവാഹികൾ സ്‌നേഹപൂർവം ക്ഷണിക്കുന്നു.

To advertise here,

ഈ വർഷം, ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം പൊങ്കാല നിവേദ്യത്തിന് ആവശ്യമായ എല്ലാ വസ്തുക്കളും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും, റിസർവേഷനുകൾക്കും, ഓൺലൈനിൽ പങ്കെടുക്കുന്നതിനും, ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയോ ക്ഷേത്രവുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം.

പരിപാടിയിലേക്ക് ഏവരെയും സ്വാഗതചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വാർത്തയും ഫോട്ടോയും : ശങ്കരൻകുട്ടി