ടെക്‌സാസ്: അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ ടെക്‌സാസിന്റെ തലസ്ഥാനമായ ഓസ്റ്റിനില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന സെന്റ് തോമസ് മലങ്കര സിറിയന്‍ യാക്കോബായ ദേവാലയത്തില്‍ പെരുന്നാളിന് കൊടിയേറി.
മാര്‍ച്ച് 30 ന് രാത്രി 9.30ന് ഇടവകാംഗങ്ങളുടെ സാന്നിധ്യത്തില്‍ വികാരി ഡോ:സാക് വര്‍ഗീസ് കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു.
ഏപ്രില്‍ 6 ന് വൈകീട്ട് 4:15 ന് അമേരിക്ക-കാനഡ ഭദ്രാസനാധിപന്‍ യെല്‍ദൊ മോര്‍ തീത്തോസ് മെത്രാപ്പൊലീത്തയെ ദേവാലയത്തിലേക്ക് സ്വീകരിക്കും. തുടര്‍ന്ന് നമസ്‌കാരവും വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കും.
ഭക്തിനിര്‍ഭരമായ പ്രദക്ഷണത്തിനുശേഷം സണ്‍ഡേ സ്‌കൂളിന്റെയും ഭക്ത സംഘടനകളുടെയും വാര്‍ഷികവും പൊതുസമ്മേളനവും നടക്കും. വൈകിട്ട് 7:15ന് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ വാര്‍ഷിക ബേക് സെയിലിന് പുറമെ പള്ളിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ നാടന്‍, കോണ്ടിനെന്റല്‍ വിഭവങ്ങളുടെ ഭക്ഷ്യമേളയും പെരുന്നാളിന്റെ ഭാഗമായി നടക്കും.
ഇടവക വികാരിയുടെ നേതൃത്വത്തില്‍ പള്ളി മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ് റെജി പൗലോസ്, സെക്രട്ടറി ജേക്കബ് തോമസ്, ട്രസ്റ്റി അനീഷ് തോമസ്, കമ്മിറ്റി അംഗങ്ങളായ എല്‍ദോസ് ഷാജന്‍, ലവ്‌ലിന്‍ ഏബ്രഹാം, സ്മിത വര്‍ഗീസ്, സണ്‍ഡേസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിനി ജിജി, കൊയര്‍ ലീഡര്‍ ബാബു പാറയ്ക്കാമണ്ണില്‍ സെന്റ് പോള്‍ ആന്‍ഡ് സെന്റ് മേരീസ് ഫെല്ലോഷിപ്പിന്റെ സാരഥികളായ ജിജി ഏബ്രഹാം, ഇന്‍പാ സക്കറിയ തുടങ്ങിയവരാണ് വിപുലമായ പെരുന്നാള്‍ ക്രമീകരണങ്ങള്‍ നടത്തിവരുന്നത്.
വിശുദ്ധ തോമാശ്ലീഹായുടെ മധ്യസ്ഥതയില്‍ അഭയപ്പെട്ടുകൊണ്ടുള്ള നേര്‍ച്ച കാഴ്ചകളോടു കൂടി പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ വിശ്വാസികളായ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഡോ.സാക് വര്‍ഗീസ് പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : ജിനു കുര്യന്‍ പാമ്പാടി
Content Highlights: perunnal
Published: 03 Apr 2024, 11:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented