ഗോള്‍ഡ് കോസ്റ്റ് (ഓസ്ട്രേലിയ): പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാമത് ഓര്‍മ്മപെരുന്നാള്‍ ആഘോഷമാക്കി ഓസ്ട്രേലിയായിലെ ഗോള്‍ഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയം. വികാരി ഫാ.മാത്യു കെ മാത്യു, ഫാ.അജിന്‍ കോശി ജോണ്‍, ഫാ.അനീഷ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് നടന്ന ധൂപപ്രാര്‍ത്ഥനയിലും പ്രദക്ഷിണത്തിലും അനേകം വിശ്വാസികള്‍ പങ്കെടുത്തു. ഫാ.അജിന്‍ കോശി ജോണ്‍ അനുസ്മരണ സന്ദേശം നടത്തി.

To advertise here,