യുകെയിലെ പുതിയ സംഗീത കൂട്ടായ്മയായ എലഗെന്റ് മ്യൂസിക് ബീറ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ ഗായകന്‍ പി.ജയചന്ദ്രന്റെ സ്മരണക്കായി സംഗീത സായാഹ്നം ഫെബ്രുവരി 22, ശനിയാഴ്ച വൈകുന്നേരം 6:30 ന് ബ്രിസ്റ്റള്‍ വിച്ച്ചര്‍ച്ചില്‍ നടക്കും. ബ്രിസ്റ്റളിലെ ഗായകര്‍ ജയചന്ദ്രന്റെ ഗാനങ്ങള്‍ ആലപിക്കും. എലഗെന്റ് മ്യൂസിക് ബീറ്റ്‌സിന്റെ  ഈ സംഗീത സന്ധ്യയില്‍ നിരവധി പുതിയ ഗായകര്‍ക്ക് ഗാനങ്ങള്‍ ആലപിക്കാന്‍ അവസരം നല്‍കുന്നു.' പാട്ടില്‍.. ഈ പാട്ടില്‍... എന്ന ഗാനസന്ധ്യ യൂറോപ്പിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ കോസ്മോപൊലിട്ടന്‍ ക്ലബ്ബ് ബ്രിസ്റ്റളിന്റെ സഹകരണത്തോടെ നടക്കും. പ്രവേശനം പാസ്സ് മൂലമായിരിക്കും. 

To advertise here,

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07721949500 / 07407438799