മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ 68-ാമത് കത്തീഡ്രൽ പെരുന്നാളിനും വാർഷിക കൺവെൻഷനും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുടക്കമായി. രാവിലെ വിശുദ്ധ കുർബാനക്കു ശേഷം ഇടവക വികാരി ഫാ. തോമസുകുട്ടി പി. സഹവികാരി ഫാ. റിജോ ചാക്കോ, ഫാ. തോംസൺ റോബി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവക ജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പെരുന്നാൾ കോടിയേറ്റ് നടത്തി.

To advertise here,

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ നിലകൊള്ളുന്ന സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ 68-ാമത് പെരുന്നാൾ ഒക്ടോബർ രണ്ട് മുതൽ ഒൻപതു വരെ വിവിധ ആത്മീയ ശുശ്രൂഷകളോടും പ്രാർഥനകളോടും കൂടി ആചരിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും. പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന വാർഷിക കൺവെൻഷനിൽ ഫാ. ഡോ. തോംസൺ റോബി ഒക്ടോബർ നാല്, അഞ്ച്, ആറ് ദിവസങ്ങളിൽ വചനശുശ്രൂഷ നിർവഹിക്കും. പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ കാർമികത്വത്തിൽ ഒക്ടോബർ എട്ട് വ്യാഴാഴ്ച സന്ധ്യാ നമസ്‌കാരത്തെ തുടർന്നു പ്രദക്ഷിണവും മധ്യസ്ഥപ്രാർഥനയും ശ്ലൈഹിക വാഴ്വും, ഒൻപതിന് വിശുദ്ധ മൂന്നിന്മേൽ കുർബാന, കൊടിയിറക്ക്, നേർച്ചയോടു കൂടി പെരുന്നാൾ സമാപിക്കും.