അമേരിക്കന്‍ മലയാളിസംഘടനാ നേതൃത്വത്തോടൊപ്പം സാംസ്‌കാരികമേഖലയിലും ശാസ്ത്രഗവേഷണത്തിലും മികവുതെളിയിച്ച പ്രതിഭയായിരുന്നു ഡോ.എം.അനിരുദ്ധന്‍.

To advertise here,

പിതാവ് എം.പി.വീരേന്ദ്രകുമാറുമായി അനിരുദ്ധന്‍ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. ലോകത്തെ വലിയ പോഷകാഹാരക്കമ്പനിയായ സാന്‍ഡോസിന്റെ ഗവേഷണവിഭാഗം തലവനായിരിക്കെ കായികരംഗത്ത് ഉപയോഗിക്കാനുള്ള പോഷകാഹാരം -ഐസോ സ്റ്റാര്‍ വികസിപ്പിച്ചു. മാതൃഭൂമി നിര്‍മിച്ച 'മേഘമല്‍ഹാറി'ന് ഫൊക്കാന ഏര്‍പ്പെടുത്തിയ മികച്ച മലയാളചിത്രത്തിനുള്ള പുരസ്‌കാരം വാങ്ങാനെത്തിയപ്പോള്‍ അന്ന് സംഘടനയുടെ പ്രസിഡന്റായിരുന്ന അനിരുദ്ധനുമായുള്ള സൗഹൃദം കൂടുതല്‍ ദൃഢമായി.