ന്യൂയോര്‍ക്ക്: യുണൈറ്റഡ് ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെയും ഗ്ലോബല്‍ കൊളിഷന്‍ ആന്‍ഡ് ബോഡി വര്‍ക്സിന്റെയും നേതൃത്വത്തില്‍ ഒരുക്കുന്ന കെസ്റ്റര്‍ ലൈവ് ഇന്‍ കണ്‍സേര്‍ട്ട് ഡിവോഷണല്‍ മ്യൂസിക് ഇവെന്റ് സെപ്റ്റംബര്‍ 23 ശനിയാഴ്ച വൈകിട്ട് 5.30 ന് ന്യൂയോര്‍ക്ക് വാലി സ്ട്രിമിലുള്ള ഗേറ്റ് വേ ക്രിസ്ത്യന്‍ സെന്ററില്‍ വെച്ച് (502 N Central Ave, Valleystream, NY 11580) നടത്തപ്പെടുന്നു.
ക്രിസ്തീയ സംഗീത ലോകത്തെ സ്വര്‍ഗീയ ഗായകന്‍ കെസ്റ്ററും, മലയാളികളുടെ പ്രിയങ്കരിയായ കൊച്ചു വാനമ്പാടി ശ്രേയ ജയ്ദീപും ഒരുമിക്കുന്ന ഈ ക്രിസ്തീയ സംഗീതവിരുന്ന് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ വന്‍ ജനപ്രീതി നേടിയിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ എല്ലാ സഭാ വിഭാഗത്തില്‍പ്പെട്ട വൈദീകരും, പാസ്റ്ററന്മാരും, ആത്മായ നേതാക്കളും പങ്കെടുക്കുന്ന ഈ ക്രിസ്തിയ സംഗീത വിരുന്നിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും, പ്രോഗ്രാം പാസ്സ് മൂലം നിയന്ത്രിച്ചിരിക്കുന്നതിനാല്‍ ഏതാനും ടിക്കറ്റുകള്‍ ഇനിയും ലഭ്യമാണെന്നും സംഘാടകര്‍ അറിയിച്ചു.
ഈ പ്രോഗ്രാമിന്റെ പ്ലാറ്റിനം സ്‌പോണ്‍സര്‍ ടോം ജോര്‍ജ് കോലത്ത് (keltron Tax Corp), ഗോള്‍ഡ് സ്‌പോണ്‍സര്‍ന്മാര്‍ ഷെറിന്‍ എബ്രഹാം, മെല്‍ഫി സിജു, സൂസന്‍ തോമസ് (World Financial Group ), ജോര്‍ജ് മത്തായി (Creative Building Management inc), സില്‍വര്‍ സ്‌പോണ്‍സര്‍ന്മാര്‍ മാത്യു തോമസ് (Cross Island Reality), ഡോണ്‍ തോമസ് (Solar Consultant), കൂടാതെ സജിമോന്‍ ആന്റണി (MSB Builders & Elite Realtor ) എന്നിവരാണ്.
ന്യൂയോര്‍ക്കില്‍ ഈ സംഗീത വിരുന്ന് ഓര്‍ഗനൈസ് ചെയ്യുന്നത് ഡിവൈന്‍ മ്യൂസിക് പ്രൊഡക്ഷന്‍സും, ജനസിസ് ക്രിയേഷന്‍സും, ക്രിസ്ത്യന്‍ ഡിവോഷണല്‍ മിനിസ്ട്രിയും ചേര്‍ന്നാണ്. എല്ലാ ക്രിസ്തിയ സംഗീത ആസ്വാദകരെയും ശനിയാഴ്ച വൈകീട്ട് 5.30 ന് നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ലാജി തോമസ് 516 849 0368
ബിജു ജോണ്‍ 516 445 1873
വാര്‍ത്തയും ഫോട്ടോയും : ഷാജി രാമപുരം
Content Highlights: nusical event
Published: 21 Sept 2023, 01:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented