കൊച്ചി: ഇൻഫോപാർക്കിന്റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഇവന്റായ 'ഡീകോഡ്' ഇന്ന് ആരംഭിക്കുന്നു. വൈകീട്ട് ആറരയ്ക്ക് ഇൻഫോപാർക്ക് സ്‌ക്വയറിൽ കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, വീണ നന്ദകുമാർ, ശ്രിന്റ എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്യും. ഇൻഫോപാർക്ക് സ്‌ക്വയറിൽ ഒക്ടോബർ 22, 23, 24 തീയതികളിൽ വൈകീട്ട് 6 മുതൽ 10 മണി വരെയാണ് ഡീകോഡ് അരങ്ങേറുന്നത്.
ഗായിക നിത്യ മാമനും വയലിനിസ്റ്റ് രൂപ രേവതിയുമാണ് ഇന്ന് മാസ്മരിക സംഗീതവുമായി വേദിയിൽ എത്തുന്നത്. നാളെ ഗായകൻ ഹരിശങ്കറും, വ്യാഴാഴ്ച ആൽമരം ബാൻഡും ഡിജെ സിക്‌സ് എയ്റ്റും സംഗീതവിരുന്ന് ഒരുക്കുന്നു. ഈ മൂന്ന് ദിവസങ്ങളിലും പ്രവേശനം സൗജന്യമാണ്.
ആദ്യഗാനം തന്നെ സൂപ്പർഹിറ്റാക്കിയ നിത്യ മാമൻ, മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. നീ ഹിമമഴയായി, വാതിൽക്കല് വെള്ളരിപ്രാവ്, അഴകേ, ആരോമൽ താരമായ്, പുലർകാലേ പൂവിളികേട്ടു, കണ്ണിൽ മിന്നും, കാലമേ... തുടങ്ങി നിത്യയുടെ നിരവധി ഗാനങ്ങൾ ഹിറ്റ് ചാർട്ടിലുണ്ട്. സംഗീത റിയാലിറ്റി ഷോയിലെ ടൈറ്റിൽ വിന്നറായ രൂപ രേവതി, മാടമ്പിയിലെ 'എന്റെ ശാരികേ' എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗായികയായത്. മലയാളം, തമിഴ് ഇൻഡസ്ട്രികളിൽ റീ - റെക്കോർഡിംഗിൽ വയലിൻ വായിക്കുന്ന രൂപ, സംഗീതകച്ചേരികളിലും ജുഗൽബന്ധികളിലും ഫ്യൂഷൻ മ്യൂസിക്കിലും വയലിനിൽ ഇന്ദ്രജാലം ഒരുക്കുന്ന പെർഫോർമറാണ്. പാടിയ പാട്ടുകളെല്ലാം ഹിറ്റ് ചാർട്ടിൽ എത്തിച്ച ഗായകനായ കെ. എസ്. ഹരിശങ്കർ, പ്രശസ്ത കർണാടക സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയുടെ കൊച്ചുമകനാണ്. ജീവാംശമായി, പവിഴമഴയേ, നീ ഹിമമഴ, മുല്ലേ മുല്ലേ, ആമ്പലേ നീലാമ്പലേ, വാനം ചായും, ആലോലം തുടങ്ങി നിരവധി ഹിറ്റ്ഗാനങ്ങൾ ഹരിശങ്കർ മലയാളികൾക്ക് നൽകിയിട്ടുണ്ട്.
പാലക്കാട് ചെമ്പൈ മ്യൂസിക് കോളേജിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ പഠിച്ച പതിനൊന്ന് പൂർവവിദ്യാർഥികൾ നയിക്കുന്ന ബാൻഡാണ് ആൽമരം. എൺപതുകളിലെയും തൊണ്ണൂറുകളിലെയും ജനപ്രിയഗാനങ്ങൾ അതേ മാധുര്യത്തോടെ അവർ അവതരിപ്പിക്കുന്നു. റൊമിനിക് സ്റ്റീഫനും അലക്‌സ് റെജിയും ചേർന്ന് നയിക്കുന്ന ഡിജെ സിക്സ് എയ്റ്റ് 2016 മുതൽ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് രംഗത്തുണ്ട്. സൺബേൺ റീലോഡ്, സൺബേൺ കാമ്പസ് തുടങ്ങിയ വലിയ മ്യൂസിക് ഇവന്റുകളിൽ ഡിജെ സിക്സ് എയ്റ്റ് പെർഫോം ചെയ്തിട്ടുണ്ട്.
ഈ ജനപ്രിയ ഗായകരും ബാൻഡുകളും അണിനിരക്കുന്ന ഡീകോഡിന്റെ പ്രസന്റിങ് പാർട്ണർ ചുങ്കത്ത് ജ്വല്ലറിയും ബ്രോട്ട് ടു യൂ ബൈ പാർട്ണർ ശീമാട്ടിയും ആണ്. മെഡിമിക്‌സ്, സഞ്ജീവനം ആയുർവേദ ഹോസ്പിറ്റൽ, മേളം എന്നിവരാണ് പവേർഡ് ബൈ പാർട്ണർമാർ. കോൺഫിഡന്റ് ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് പാർട്ണറും ഫോർ പോയിന്റ് ബൈ ഷെറാട്ടൺ ഹോസ്പിറ്റാലിറ്റി പാർട്ണറും ആണ്.
Content Highlights: Infopark Decode Musical Event Nithya Mammen Roopa Revathi
Published: 22 Oct 2024, 08:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented