ഗാൽവെസ്റ്റൺ, ടെക്സസ്: ഗാൽവെസ്റ്റനിൽ ഞായറാഴ്ച മുങ്ങിമരിച്ച13 വയസ്സുള്ള ഇരട്ട സഹോദരങ്ങളായ ആൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. അടുത്തിടെ ഹോണ്ടുറാസിൽ നിന്ന് ടെക്സസിലേക്ക് മാതാപിതാക്കളോടൊപ്പം താമസിക്കാൻ എത്തിച്ചേർന്നവരായിരുന്നു ഇരട്ട സഹോദരങ്ങളെന്ന് ഗാൽവെസ്റ്റൺ ബീച്ച് പട്രോൾ ചീഫ് പീറ്റർ ഡേവിസ് പറഞ്ഞു.
ഗാൽവെസ്റ്റൺ ബീച്ചിലെത്തിയ സഹോദരങ്ങളായ ജെഫേഴ്സന്നെയും ജോസ്യു പെരസിനേയും വൈകുന്നേരം 4.30 നാണ് പിയറിന്റെ പടിഞ്ഞാറ് ഭാഗത്ത് അവസാനമായി കണ്ടതെന്ന് അധികൃതർ പറഞ്ഞു.
വൈകിട്ട് അഞ്ചരയോടെയാണ് കുടുംബാംഗങ്ങൾ പോലീസിനെ വിളിച്ചത്. ആൺകുട്ടികൾ അപ്രത്യക്ഷരായതിന് ശേഷം അവർ വെള്ളത്തിൽ വീണത് ആരും കണ്ടില്ലെന്ന് പറയുന്നു.
കോസ്റ്റ് ഗാർഡും ഗാൽവെസ്റ്റൺ ഐലൻഡ് ബീച്ച് പട്രോളും പോലീസും അഗ്നിശമനസേനയും ഇഎംഎസും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയും ചെയ്തു. കൗമാരക്കാർക്ക് നീന്തൽ അറിയില്ലെന്ന് അധികൃതർ പറഞ്ഞു. പ്ലഷർ പിയറിന്റെ ഇടതുവശത്തുള്ള ഒഴുക്കിലാണ് കുട്ടികൾ കുടുങ്ങിയതെന്ന് പോലീസ് പറഞ്ഞു.
ആൺകുട്ടികളെ കാണാതായ സ്ഥലത്ത് നിന്ന് ഏതാനും ബ്ലോക്കുകൾക്കും കടൽ ഭിത്തിക്കും ഇടയിലാണ് ചൊവ്വാഴ്ചയാണ് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഗാൽവെസ്റ്റൺ ഐലൻഡ് ബീച്ച് പട്രോളിനൊപ്പമുള്ള ലെഫ്റ്റനന്റ് ഓസ്റ്റിൻ കിർവിൻ പറഞ്ഞു.
വ്യാഴാഴ്ചയാണ് ഇരട്ടകുട്ടികളിൽ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കരയിൽ നിന്ന് 10 അടിയോളം അകലെ കണ്ടെത്തിയതെന്നും കിർവിൻ പറഞ്ഞു. ഗാൽവെസ്റ്റൺ ബീച്ച് പട്രോൾ, ഇഎംഎസ്, ഗാൽവെസ്റ്റൺ പോലീസ്, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ മൃതദേഹം കാണാതായ ഇരട്ടകുട്ടികളുടെതാണെന്ന് സ്ഥിരീകരിച്ചു.
വാർത്തയും ചിത്രങ്ങളും: പി പി ചെറിയാൻ
Content Highlights: Galveston, twin brothers, Children drowned
Published: 10 Mar 2023, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented