കൊച്ചി: കേരളത്തിൽ നിന്നുൾപ്പെയെുള്ള ടീമുകൾ പങ്കെടുത്തുകൊണ്ട് ഓസ്ട്രേലിയയിലെ മെൽബണിൽ നടക്കുന്ന മെൽബൺ സൂപ്പർ ലീഗ് (എം.എസ്.എൽ) ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയായതായി ടൂർണമെന്റിലെ പ്രധാന ഫ്രഞ്ചൈസികളിലൊന്നായ സിഡ്നി ടൈറ്റിൽ ക്ലബ്ബ് ഉടമസ്ഥരായ ഡബ്ല്യുബിസി മിഡിൽവെയ്റ്റ് ബോക്സിംഗ് ചാമ്പ്യനും ഡബ്ല്യുബിസി കെയർ അംബാസിഡറുമായ കെ.എസ് വിനോദ്, ഓസ്ട്രേലിയയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ആർപിജി ഗ്രൂപ്പ് ചെയർമാൻ റായ് പിള്ള എന്നിവർ പറഞ്ഞു.
മെൽബണിലെ ബൺസൈഡ് ഹൈറ്റ് റിക്രിയേഷൻ റിസർവ്, വില്ല്യംസ് ലാന്റിംഗ് റിസർവ് ഉൾപ്പെടെയുള്ള ഗ്രൗണ്ടുകളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ സിഡ്നി ടൈറ്റിൽക്ലബ്ബ്, കേരള ടൈഗേഴ്സ്, മെൽബൺ ടസ്‌ക്കേഴ്സ്, സഹാറ ചാർജ്ജേഴ്സ്, ബ്രിംബാങ്ക് ലയൺസ്, ഔസീ കിംഗ്സ്, ഔസോൺ മെൽബൺ യുണൈറ്റഡ്, മെൽബൺ ബുൾസ്, മെൽബൺ കോബ്രാസ് ഉൾപ്പെടെയുളള 12 പ്രമുഖ ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്.
ഇന്ത്യയിലെയും കേരളത്തിലെയും ക്രിക്കറ്റിനെയും സ്പോർട്സിനെയും സ്നേഹിക്കുന്ന യുവതലമുറയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പെന്ന് കെ.എസ് വിനോദ്, റായ് പിള്ള എന്നിവർ പറഞ്ഞു. ഇന്ത്യയിലെയും കേരളത്തിലെയും വളർന്നു വരുന്ന യുവതാരങ്ങൾക്ക് ഓസ്ട്രേലിയിൽ എത്തി ഇത്തരത്തിലുള്ള ലീഗ് മത്സരങ്ങൾ കളിക്കുന്നതിലൂടെയുണ്ടാകുന്ന അനുഭവ പരിചയം അവരുടെ കായിക ഭാവിയ്ക്ക് വളരെയേറെ ഗുണം ചെയ്യുമെന്നാണ് തങ്ങളുടെ പ്രതീക്ഷ.
ഓസ്ട്രേലിയയിലെ മികച്ച കായിക പ്രതിഭകൾക്ക് ഇന്ത്യയുമായും സഹകരിക്കാൻ അവസരം ഒരുങ്ങും. ഇത്തരത്തിൽ എല്ലാ വിധത്തിലുള്ള കായിക വിനോദങ്ങളും പരമാവധി പ്രോത്സാഹിപ്പിച്ച് ഇന്ത്യയിൽ മികച്ച കായിക സംസ്‌കാരം വളർത്തിയെടുക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും ഇവർ പറഞ്ഞു.
Content Highlights: Melbourne Super League T20
Published: 26 Dec 2025, 11:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented