വിയന്ന: വിയന്നയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂര്‍ വെളയനാട് ബിന്ദു മാളിയേക്കല്‍ (46) മരിച്ചു. കഴിഞ്ഞ ബുധനാഴ്ച ജോലിയ്ക്കു പോകുന്ന വഴിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് ഉര്‍ബാനില്‍ പെടസ്ട്രിയന്‍ ക്രോസില്‍ അമിത വേഗതയിലെത്തിയ വാഹനം ബിന്ദുവിനെ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒക്ടോബര്‍ 5-ന് മരണപ്പെടുകയായിരുന്നു. ബിഎസ്സി നഴ്സിംഗ് പഠനശേഷം 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓസ്ട്രിയയില്‍ എത്തിയ ബിന്ദു നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു.

To advertise here,

തൃശൂര്‍ വെളയനാട് പരേതരായ കാഞ്ഞിരപ്പറമ്പില്‍ അന്തോണി റോസി ദമ്പതികളുടെ ഇളയ മകളാണ്. ഭര്‍ത്താവ് വിയന്ന മലയാളിയായ തൃശൂര്‍ എലിഞ്ഞിപ്ര സ്വദേശി ബിജു മാളിയേക്കല്‍, മക്കള്‍: ബ്രൈറ്റ്സണ്‍, ബെര്‍ട്ടീന. സഹോദരങ്ങള്‍: മേഴ്സി തട്ടില്‍ നടക്കലാന്‍ (ഓസ്ട്രിയ), ഡാലി പോള്‍ (കേരളം), ലിയോ കാഞ്ഞിരപ്പറമ്പില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ജോണ്‍ഷീന്‍ (കേരളം).

സംസ്‌കാരം പിന്നീട്.