ഒന്റാറിയോ: സെന്റര്‍ ഫോര്‍ കനേഡിയന്‍ മലയാളി അഫയേര്‍സ് (CCMA) സംഘടിപ്പിക്കുന്ന കാനഡ മലയാളി സമൂഹത്തിന്റെ നേതൃത്വ വികസനത്തിനായുള്ള മൂന്നു ദിവസത്തെ സമ്മിറ്റ് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2, 2025 വരെ ഒന്റാറിയോയിലെ മോനോയില്‍ നടക്കുന്നു. ലീഡര്‍ഷിപ്പ്, പോളിസി & ബിസിനസ് സമ്മിറ്റ് - രാഷ്ട്രീയ നേതൃത്വം, നയവികസനം, സാമ്പത്തിക ശാക്തീകരണം, യുവജന-വനിതാ നേതൃത്വം, തന്ത്രപരമായ പങ്കാളിത്തങ്ങള്‍ എന്നീ പ്രധാന മേഖലകളെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ നടക്കും.
കാനഡയിലെ മലയാളി സമൂഹത്തിലെ യുവനേതാക്കള്‍, സംരംഭകര്‍, ബിസിനസ് പ്രൊഫഷണലുകള്‍, നിക്ഷേപകര്‍, നയരൂപീകരണക്കാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, മീഡിയ വ്യക്തിത്വങ്ങള്‍, സിവിക് നേതാക്കള്‍ എന്നിവരെ ഒരുമിച്ച് കൂട്ടിയിണക്കുന്ന ഈ സമ്മിറ്റില്‍, കീനോട്ട്‌സ്, പാനല്‍ ഡിസ്‌കഷന്‍സ്, വര്‍ക്ഷോപ്പ്‌സ്, ഇന്ററാക്ടീവ് നെറ്റ് വര്‍ക്കിങ് സെഷനുകള്‍, സ്ട്രാറ്റജിക് പ്ലാനിങ് പ്രവര്‍ത്തനങ്ങള്‍, മെംബര്‍ഷിപ് ക്യാംപയിന്‍, കേരളദിനാഘോഷം എന്നിവ ഉള്‍പ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://canadianmalayaliaffairs.ca/events/
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി
Content Highlights: leadership policy business summit
Published: 31 Oct 2025, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented