ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണില്‍ ഹില്‍ട്ടണ്‍ അമേരിക്കാസില്‍ കെഎച്ച്എന്‍എ കണ്‍വെന്‍ഷന്‍ നവംബര്‍ 23, 24, 25 തീയതികളില്‍ നടക്കും. കേരളത്തില്‍ വേരുകളുള്ള അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി വിവേക് രാമസ്വാമി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മിസോറി സിറ്റിയിലെ അപ്നാബസാര്‍ ഓഡിറ്റോറിയത്തില്‍ കെഎച്ച്എന്‍എ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ജി.കെ.പിള്ളയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ജികെയോടൊപ്പം കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ.രഞ്ജിത് പിള്ള, കണ്‍വീനര്‍ അശോകന്‍ കേശവന്‍, മീഡിയ ചെയര്‍ അനില്‍ ആറന്മുള, ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സോമരാജന്‍ നായര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ.ബിജു പിള്ള എന്നിവരും പങ്കെടുത്തു.
സനാതന ധര്‍മത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു ഹിന്ദുവാണ് താന്‍ എന്നാല്‍ മറ്റു മതങ്ങളോട് ബഹുമാനം മാത്രമേയുള്ളു എന്ന് സധൈര്യം പ്രഖ്യാപിച്ച വിവേക് രാമസ്വാമി തന്നെയാണ് എന്തുകൊണ്ടും അമേരിക്കയില്‍ നടക്കുന്ന ഈ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ യോഗ്യന്‍ എന്ന് ഒരു ചോദ്യത്തിനുത്തരമായി ജികെ പിള്ള പറഞ്ഞു.
കെഎച്ച്എന്‍എയുടെ ചരിത്രത്തിലെ ഏറ്റവും വലിയതും പൊലിമയാര്‍ന്നതുമായ കണ്‍വെന്‍ഷന്‍ ആയിരിക്കും നവംബറില്‍ നടക്കുന്നത് എന്ന് കണ്‍വെന്‍ഷന്‍ ചെയര്‍ ഡോ.രഞ്ജിത് പിള്ള പറഞ്ഞു. ആധ്യാത്മിക ഗുരുക്കന്മാരായ സ്വാമി ചിദാനന്ദപുരി, ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാന്ദ സ്വാമികള്‍, ചേങ്കോട്ടുകോണം മഠതിപതി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി എന്നിവര്‍ സമ്മേളത്തിന് നേതൃത്വംനല്‍കും. ചന്ദ്രയാനിലൂടെ ഭാരതത്തിന്റെ അഭിമാനം സൗരയൂഥങ്ങള്‍ക്കുമപ്പുറം എത്തിച്ച ഡോ.സോമനാഥ് പ്രത്യേക അതിഥിയായിരിക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, ചലച്ചിത്ര തരാം സുരേഷ് ഗോപി, മലയാള ഗാന സാമ്രാട്ട് ശ്രീകുമാരന്‍ തമ്പി, തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി പാര്‍വതിഭായി, ചലച്ചിത്ര താരം ആര്‍ മാധവന്‍, പ്രജ്ഞ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ നന്ദകുമാര്‍, സൂര്യ കൃഷ്ണമൂര്‍ത്തി സിനിമ താരങ്ങളായ നരേന്‍, ആശാ ശരത്, പദ്മപ്രിയ, ലക്ഷ്മി ഗോപാലസ്വാമി, രചന നാരായണന്‍കുട്ടി, പ്രിയങ്ക നായര്‍, ദേവനന്ദ (മാളികപ്പുറം) മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി ശ്രീകുമാര്‍ (ജന്മഭൂമി), മേളവിദഗ്ധന്‍ കലാമണ്ഡലം ശിവദാസ്, തിരക്കഥാകൃത്ത് സുനീഷ് വരനാട് എന്നിവര്‍ അതിഥികളായി എത്തും.
നവംബര്‍ ഇരുപത്തിമൂന്നിനു പുലര്‍ച്ചെ മീനാക്ഷി ക്ഷേത്രത്തില്‍ ആറ്റുകാല്‍ തന്ത്രി തെക്കേടത് കുഴിക്കാട്ടില്‍ ഇല്ലത്തു പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് പണ്ടാര അടുപ്പില്‍ തീ പകര്‍ന്ന് പൊങ്കാല ഉത്സവത്തോടെയായിരിക്കും കണ്‍വെന്‍ഷന്‍ തുടക്കം. ഒപ്പം രണ്ടുവര്‍ഷമായി നടന്നുവരുന്ന 'മൈഥിലി മാ' എന്ന തൊണ്ണൂറോളം അമ്മമാരുടെ സഹശ്ര നാമജപ യജ്ഞം ഒരുകോടി തികക്കുന്ന ചടങ്ങും മീനാക്ഷി ക്ഷേത്രത്തില്‍ നടക്കും. വൈകുന്നേരം ഡൗണ്‍ ടൗണില്‍ നടക്കുന്ന വര്‍ണശബളമായ ക്ഷേത്ര വിളംബര ഘോഷയാത്രയോടെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. ശോഭായാത്രയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ ഘോഷയാത്രയിലുണ്ടാവും.
കണ്‍വെന്‍ഷനില്‍ അരങ്ങേറുന്ന പരിപാടികളില്‍ പ്രമുഖമായത് ബാങ്ക്വറ്റ് നൈറ്റില്‍ നടക്കുന്ന സൂര്യാ ഫെസ്റ്റിവല്‍, ആര്‍ മാധവന്‍ നയിക്കുന്ന നൂറ്റി ഇരുപതോളം വനിതകള്‍ പങ്കെടുക്കുന്ന ജാനകി എന്ന പരിപാടിയും ആയിരിക്കും. ഭാരത ചരിത്രത്തിലെ സ്ത്രീരത്‌നങ്ങളെ അവരുടെ വേഷവിധാനമായിരുന്ന സാരിയില്‍ അവതരിപ്പിക്കുന്ന നൂതന പരിപാടിയായിരിക്കും ജാനകി. ഇതിനായി കൈതപ്രം എഴുതി ഈണം നല്‍കിയ ഒന്‍പതു ഗാനങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആര്‍ മാധവനാണ് ഷോ സംവിധാനം ചെയ്യുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കായി ഡോ.സോമനാഥ്, ഡോ.നമ്പി നാരായണന്‍ എന്നിവരുമായി ശാസ്ത്രലോകം ഇന്ന് എന്ന പരിപാടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യൂത്ത് യുവ എന്നീവയിലൂടെ ചെറുപ്പക്കാര്‍ക്കായി അവര്‍തന്നെ ബാസ്‌കറ്റ് ബോള്‍, ഡീജെ ഉള്‍പ്പടെയുള്ള പരിപാടികള്‍ ഒരുക്കുന്നുണ്ട്. പ്രായമായ കുട്ടികള്‍ക്കായി പരസ്പരം കാണാനും അറിയാനുമുള്ള അവസരങ്ങള്‍ യുവ മംഗല്യ സൂത്ര എന്ന പരിപാടിയിലൂടെ ഒരുക്കുന്നുണ്ട്. കുട്ടികള്‍ക്കായി കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്ന കലോത്സവം നടക്കുന്നുണ്ട്. കൂടാതെ പകല്‍പ്പൂരം ഉള്‍പ്പടെയുള്ള പരിപാടികളെക്കുറിച്ച് അനില്‍ ആറന്മുള വിശദീകരിച്ചു. കണ്‍വെന്‍ഷനുള്ള രജിസ്‌ട്രേഷന്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നതായും ഒക്ടോബര്‍ മധ്യത്തോടെ അവസാനിക്കുമെന്നും ജികെപിള്ള പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: KHNA Convention
Published: 23 Sept 2023, 10:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented