ഹൂസ്റ്റണ്‍: കെ.എച്ച്.എന്‍.എ. യുടെ നവംബര്‍ 23 മുതല്‍ 25 വരെ ഹൂസ്റ്റണില്‍ നടക്കുന്ന ഹൈന്ദവ കണ്‍വെന്‍ഷന്‍ ഭാരത സര്‍ക്കാരിന്റെ നൈപുണ്യ വികസന വിവരസാങ്കേതിക വകുപ്പ് സംസ്ഥാന ചുമതലയുള്ള മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യം കൊണ്ട് വ്യത്യസ്തമാകുന്നു.
അമേരിക്കയില്‍ സ്ഥാനമുറപ്പിച്ച ഇന്ത്യന്‍ വ്യവസായ പ്രമുഖരെയും വളര്‍ന്നുവരുന്ന യുവ സംരംഭകരേയും സന്നദ്ധതയുള്ള നവാഗതരെയും ആധുനിക തൊഴില്‍ മേഖലകളിലെ പ്രവണതകളെയും വെല്ലുവിളികളെയും കുറിച്ച് ബോധവാന്മാരാക്കുന്ന ചര്‍ച്ചകളും സംവാദങ്ങളുമാണ് കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിലൂടെ സംഘാടകര്‍ ഉറപ്പാക്കുന്നത്.
നൂതനമായ സാങ്കേതികവിദ്യാ കൈമാറ്റത്തിലും പ്രതിരോധ വിഷയങ്ങളിലും ആരോഗ്യ പരിസ്ഥിതി സംരക്ഷണത്തിലും അമേരിക്കയും ഇന്ത്യയും തമ്മില്‍ പരസ്പരം കൈകോര്‍ക്കുന്ന വര്‍ത്തമാന കാലത്തു ഇരു രാജ്യങ്ങളിലെയും മികവുകളുടെ മിശ്രണവും പരസ്പര കൊടുക്കല്‍ വാങ്ങല്‍ സാധ്യതകളുമാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന യുവാക്കള്‍ക്കായി കെ.എച്ച്.എന്‍.എ.യുടെ എച്ച് കോര്‍ എന്ന പ്രൊഫഷണല്‍ കൂട്ടായ്മ വിഷയമാക്കുന്നത്.
വാര്‍ത്തയും ഫോട്ടോയും : സുരേന്ദ്രന്‍ നായര്‍
Content Highlights: KHNA Convention
Published: 22 Jun 2023, 11:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented