വാഷിങ്ടണ്‍ ഡി.സി: ഗുജറാത്ത് മോര്‍ബി പാലം തകര്‍ന്ന് വീണ് 141 പേര്‍ മരിച്ച സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ന് ഞങ്ങളുടെ ഹൃദയം നിങ്ങളോടൊപ്പമാണ്. ഞാനും പ്രഥമ വനിത ജില്‍ ബൈഡനും അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് നവംബര്‍ 1 ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

To advertise here,

ഇന്ത്യയും അമേരിക്കയും വിഭജനിക്കാനാവാത്തവിധം വലിയ സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നുവരാണ്. ഇരു രാജ്യങ്ങളുടെ പൗരന്മാരും പരസ്പരം ബാധ്യതയുള്ളവരാണ്. പ്രയാസഘട്ടത്തില്‍ പരസ്പരം ആശ്വസിപ്പിക്കുന്നതിനും സഹായിക്കുന്നതിനും തയ്യാറാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് ഭരണകാലത്ത് പണിതുയര്‍ത്തിയ മച്ചുച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലത്തിന്റെ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിച്ച് ഒരാഴ്ച മുമ്പാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഒക്ടോബര്‍ 31 ന് രാജ്യത്തെ നടുക്കി തൂക്കുപാലം തകര്‍ന്നുവീഴുകയായിരുന്നു. 141 പേര്‍ക്കാണ് ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. 170 ല്‍ പരം ജനങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്തു. ലോക രാഷ്ട്രത്തലവന്മാര്‍, റഷ്യന്‍ പ്രസിഡന്റ്, ചൈന പ്രസിഡന്റ് എന്നിവര്‍ ഇന്ത്യന്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അനുശോചന സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍