സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടന്ന തായ്ക്വണ്ടോ അന്താരാഷ്ട്ര ലോക ചാമ്പ്യന്‍ഷിപ്പില്‍ മലയാളി പെണ്‍കുട്ടിയായ തീര്‍ത്ഥ റാം മാധവ് ഇംഗ്ലണ്ടിന് വേണ്ടി സ്വര്‍ണമെഡല്‍ നേടി. എന്ന വാര്‍ത്ത മലയാളികള്‍ക്ക് മാത്രമല്ല ബ്രിട്ടനിലെ കായിക ലോകവും ആവേശത്തോടെ ഏറ്റെടുക്കുകയാണ്. ഇംഗ്ലണ്ടിന് വേണ്ടി മത്സരിച്ച തീര്‍ത്ഥ, പതിനൊന്ന് മുതല്‍ പതിനാലു വയസുവരെയുള്ള പെണ്‍കുട്ടികളുടെ റെഡ് ബെല്‍റ്റ് വിഭാഗത്തിലാണ് കിരീടം കരസ്ഥമാക്കിയത്.

To advertise here,

അമേരിക്ക, ഓസ്‌ട്രേലിയ, അര്‍ജന്റീന, കാനഡ, കൊറിയ, സ്പെയിന്‍, ജര്‍മനി ഉള്‍പ്പെടെ 22 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് തീര്‍ത്ഥ ഇംഗ്ലണ്ടിനായി ഈ മഹത്തായ നേട്ടം കൈവരിച്ചത്. അതുല്യമായ കഴിവും ആത്മവിശ്വാസവുമാണ് തീര്‍ത്ഥയെ വിജയത്തിലേക്ക് നയിച്ചതെന്ന് പരിശീലകര്‍ വ്യക്തമാക്കി.

തായ്ക്ക്വണ്ടോയില്‍ തന്റേതായ നേട്ടങ്ങള്‍ കൈവരിക്കാന്‍ തീര്‍ത്ഥ, ഹെര്‍ഫോര്‍ഡ് തായ്ക്ക്വണ്ടോ അസോസിയേഷനിലെ കോച്ച് ഡേവിഡ് ഷെപ്പാര്‍ഡിന്റെ കീഴില്‍ മികച്ച പരിശീലനം തുടര്‍ന്നുവരുന്നു.

ഹെര്‍ഫോര്‍ഡില്‍ താമസമാക്കിയ പത്തനംതിട്ട വാഴമുട്ടം സ്വദേശികളായ പ്രശാന്ത് രാമന്‍ പിള്ള-സിനി ദമ്പതികളുടെ മകളാണ്. അച്ഛന്‍ ഹെര്‍ഫോര്‍ഡില്‍ ഇന്ത്യന്‍ റസ്റ്റോറന്റ് ഉടമയും അമ്മ ഹെര്‍ഫോര്‍ഡ് ഹോസ്പിറ്റലില്‍ നഴ്സ് ആയും ജോലി ചെയ്തുവരുന്നു. സഹോദരന്‍ പൃഥ്വി രാം മാധവ്.