ഹൂസ്റ്റണ്‍: അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട വിശ്വാസത്തിന്റെയും സേവനത്തിന്റെയും സാമൂഹിക ബന്ധത്തിന്റെയും അടയാളപ്പെടുത്തല്‍ ദര്‍ശിച്ച ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം.

To advertise here,

സുവര്‍ണ ജൂബിലി സമാപനത്തിന് ഓഗസ്റ്റ് 10 ന് വൈകീട്ട് 4:30 മണിക്ക് ഘോഷയാത്രയോടുകൂടി തുടക്കമാകും. 5 മണിക്ക് പൊതുസമ്മേളനം ആരംഭിക്കും. മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷന്‍ ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമാപന സമ്മേളനത്തില്‍ കോണ്‍സല്‍ ജനറല്‍ ഡി.സി.മഞ്ജുനാഥ്, ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജ്, പെയര്‍ലാന്‍ഡ് സിറ്റി മേയര്‍ കെവിന്‍ കോള്‍, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, സ്റ്റാഫ്ഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജ് സുരേന്ദ്രന്‍.കെ.പട്ടേല്‍, കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു, കൗണ്‍സില്‍ വുമണ്‍ ഡോ..ക്രോലിന്‍ ഷബാസ്, മുന്‍ വികാരി ജനറല്‍ ഡോ.ചെറിയാന്‍ തോമസ്, ഐസിഇസി എച് പ്രസിഡണ്ട് റവ. ഫാ.ഡോ. ഐസക് ബി പ്രകാശ്, വിവിധ സഭകളിലെ വൈദിക ശ്രേഷ്ഠര്‍, സാമൂഹ്യ സംസ്‌കാരിക സാമുദായിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഓര്‍മ്മകളും സന്ദേശങ്ങളും ഉള്‍ക്കൊള്ളിച്ച ജൂബിലി സുവനീറിന്റെ പ്രകാശനവും നടത്തുന്നതാണ്. ഇടവക രൂപം കൊണ്ട 1974 മുതല്‍ ട്രിനിറ്റി ദേവാലയ നിര്‍മാണം പൂര്‍ത്തിയായ 1984 വരെ ഇടവകാംഗങ്ങളായിരുന്ന 80 ല്‍ പരം അംഗങ്ങളെ മൊമെന്റോ നല്‍കി ആദരിക്കും.

വികാരി സാം കെ. ഈശോയുടെയും അസി.വികാരി റവ.ജീവന്‍ ജോണിന്റെയും നേതൃത്വത്തില്‍ നൂറില്‍പരം അംഗങ്ങളടങ്ങിയ 9 സുവര്‍ണ്ണ ജൂബിലി കമ്മിറ്റികളുടെ ഊര്‍ജ്ജസ്വലമായ നേതൃത്വത്തില്‍ നിരവധി പരിപാടികളാണ് ഇടവക നടപ്പിലാക്കിയത്.

വികാരി റവ.സാം.കെ.ഈശോ (പ്രസിഡന്റ്), അസി.വികാരി ജീവന്‍ ജോണ്‍ (വൈസ് പ്രസിഡന്റ്) എന്നിവരുടെയും ഷാജന്‍ ജോര്‍ജ് (ജനറല്‍ കണ്‍വീനര്‍), തോമസ് മാത്യു (ജീമോന്‍ റാന്നി - കോ കണ്‍വീനര്‍), പ്രയര്‍ സെല്‍ - ടി.എ. മാത്യു (കണ്‍വീനര്‍) ഗ്രേസി ജോര്‍ജ് (കോ-കണ്‍വീനര്‍) പ്രോഗ്രാം (ജോജി ജേക്കബ്), സുവനീര്‍ - റെജി ജോര്‍ജ് (കണ്‍വീനര്‍) ഉമ്മന്‍ തോമസ് (കോ - കണ്‍വീനര്‍) ഫിനാന്‍സ് - പുളിന്തിട്ട ജോര്‍ജ് (കണ്‍വീനര്‍) വര്‍ഗീസ് ശാമുവേല്‍ (കോ കണ്‍വീനര്‍) ഫുഡ് - ജോണ്‍ ചാക്കോ (കണ്‍വീനര്‍), ഡാനിയേല്‍ സഖറിയാ (കോ കണ്‍വീനര്‍) മിഷന്‍ ഇന്ത്യ/ലോക്കല്‍ മിഷന്‍ - എബ്രഹാം ഇടിക്കുള (കണ്‍വീനര്‍), എബി മത്തായി (കോ കണ്‍വീനര്‍) റിസപ്ഷന്‍ - രാജന്‍ ഗീവര്‍ഗീസ് (കണ്‍വീനര്‍), ഷീല മാത്യൂസ് (കോ കണ്‍വീനര്‍) പബ്ലിക് റിലേഷന്‍സ്/മീഡിയ - എം.ടി.മത്തായി (കണ്‍വീനര്‍) ജോസഫ് വര്‍ഗീസ് (കോ കണ്‍വീനര്‍) ഗായകസംഘം - റോജിന്‍ ഉമ്മന്‍ (കണ്‍വീനര്‍), രേഖ എബ്രഹാം ( കോ കണ്‍വീനര്‍) എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി