ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ ഗ്ലോബല്‍ റീട്ടെയ്ല്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ അയര്‍ലന്‍ഡ് (ജിആര്‍എംഎഐ) രൂപീകരിച്ചു. രാജ്യത്തെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റീട്ടെയ്ല്‍ ഷോപ്പ് ഉടമകളെ ഏകോപിപ്പിച്ച് കൂടുതല്‍ കാര്യക്ഷമവും ഉപഭോക്തൃ സൗഹൃദവുമായ റീട്ടെയ്ല്‍ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം.

To advertise here,

വര്‍ധിച്ചുവരുന്ന ബിസിനസ് സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുക, വിലകള്‍ ഏകീകരിക്കുക, വിപണിയുടെ സുതാര്യത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഗ്ലോബല്‍ റീട്ടെയ്ല്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ മുന്നോട്ടുവെയ്ക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി റീട്ടെയില്‍ ഷോപ്പ് ഉടമകള്‍ യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് grmaireland@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അസോസിയേഷനുമായി ബന്ധപ്പെടാവുന്നതാണ്.