ഷിക്കാഗോ: വിദ്യാജ്യോതി എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്റെ 2025-ലെ ലീഡര്‍ഷിപ്പ് അവാര്‍ഡ് അമേരിക്കന്‍ അസോസിയേഷന് ഓഫ് എന്‍ജിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസിന് ലഭിച്ചു.
അമേരിക്കയിലും ഇന്ത്യയിലുമുള്ള രണ്ടായിരത്തിലധികം സാധുക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാജ്യോതിയിലൂടെ 2025-ല്‍ വിദ്യാഭ്യാസത്തിനുള്ള സ്കോളര്‍ഷിപ്പ്, ഭക്ഷണം, കമ്പ്യൂട്ടറുകള്‍ എന്നിവ വിതരണം ചെയ്തു.
ഇല്ലിനോയിസ് മെഡിക്കല്‍ അസോസിയേഷന് പ്രസിഡന്റ് ഡോ.രാധിക ചിന്‍മ്മന്‍ത്താ, ഡോ. ഉമാങ്ങ് പട്ടേല്‍, പവര്‍ പ്ലാന്റ് കോര്പറേഷന് സി.ഇ.ഒ ബ്രിജ് ശര്‍മ്മ എന്നിവര്‍ക്കും ഈ വര്‍ഷത്തെ ലീഡര്‍ഷിപ്പ് അവാര്‍ഡുകള്‍ ലഭിച്ചു. അറോറ സിറ്റി ഓള്ഡര്വുമണ് ശ്വേത ബെയ്ഡി അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ഗ്ലാഡ്സണ്‍ വര്‍ഗീസ് ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന് പ്രസിഡന്റ്, ജിഇയുടെ ഗ്ലോബല്‍ ഡയറക്ടര്‍, യുഎസ്. ടെക്നോളജിസ് പ്രസിഡന്റ്, ഗോപിയോ ഷിക്കാഗോ മുന്‍ ചെയര്മാന്, ഫോമ മുന്‍ ജനറല്‍ സെക്രട്ടറി, മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റ്, ഇന്തോ-അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്ഗനൈസേഷന് മുന്‍ സെക്രട്ടറി, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഓഫ് ഷിക്കാഗോയുടെ മുന്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
ഇന്ത്യാനയിലുള്ള പ്രശസ്ത പെര്‍ഡ്യൂ യൂണിവേഴ്സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റേഴ്സ് ബിരുദവും, പെര്‍ഡ്യൂ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓപ്പറേഷണല്‍ മാനേജ്മെന്റില്‍ എംബിഎ ബിരുദവും നേടി. എഎഇഐഒ വഴി വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കിവരുന്നു.
Content Highlights: Gladson Varghese Honored with Prestigious Vidyajyothi Leadership Award
Published: 08 Oct 2025, 02:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented