.
അസര്‍ബൈജാന്‍ (ബാക്കു): 2021, 2022 വര്‍ഷങ്ങളിലെ ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന വ്യത്യസ്ത ചടങ്ങുകളില്‍ വിതരണം ചെയ്തു. 16-ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരദാന ചടങ്ങ് ബാക്കു ഹയാത്ത് റീജന്‍സി ഹോട്ടലില്‍ നവംബര്‍ 20 ന് നടന്ന ചടങ്ങിലും 17-ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ നവംബര്‍ 22 ന് ലാന്‍ഡ്മാര്‍ക്ക് ഹോട്ടലില്‍ നടന്ന ചടങ്ങിലുമാണ് സമ്മാനിച്ചത്.
16-ാ മത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ (2021) മൊറോക്കോ അംബാസിഡര്‍ മൊഹമ്മദ് ആദില്‍ എമ്പാഷ്, ബാക്കുവിലെ ഇന്ത്യന്‍ എംബസി അംബാസിഡര്‍ ഇന്‍-ചാര്‍ജ് വിനയ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. യുഎഇയിലെ ന്യൂറോ സര്‍ജന്‍ ഡോ.സതീഷ് കൃഷ്ണന്‍, എഴുത്തുകാരനും ഡാര്‍ക്ക് ടൂറിസ്റ്റും ബഹ്‌റൈന്‍ നഗരാസൂത്രണ മന്ത്രാലയത്തിലെ ടെക്‌നിക്കല്‍ അഡൈ്വസറുമായ സജി മാര്‍ക്കോസ്, ഗോവയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ.സൂസന്‍ ജോസഫ്, നോര്‍വേയിലെ അജിലിറ്റി സബ്സീ ഫാബ്രിക്കേഷന്‍ വൈസ് പ്രസിഡന്റ് എബ്ജിന്‍ ജോണ്‍ എന്നിവര്‍ 2021 ലെ ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
17-ാ മത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ (2022) അമേരിക്കയിലെ ഫൊക്കാനയുടെ മുന്‍ ചെയര്‍മാനും ഇന്റര്‍നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിന്‍ പ്രസിഡന്റുമായ കെ ജി മന്മഥന്‍ നായര്‍, സൗദി അറേബ്യയയിലെ ടട്ര ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സിഇഒ മൂസ കോയ, അസര്‍ബൈജാനിലെ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സാമൂഹ്യപ്രവര്‍ത്തകനുമായ ജേക്കബ് മാത്യു ഐക്കര എന്നിവര്‍ ഏറ്റുവാങ്ങി. മികച്ച പ്രവാസി മലയാളി സാരംഭമായി തിരഞ്ഞെടുക്കപ്പെട്ട ബെംഗളൂരുവിലെ ടെന്‍ടാക്കിള്‍ ഏയ്‌റോലോജിസ്റ്റിക്‌സിനുവേണ്ടി മാനേജിങ് ഡയറക്ടര്‍ എല്‍ദോ ഐപ്പ്, ഡയറക്ടര്‍ ശ്രീജിത്ത് പത്മനാഭന്‍ എന്നിവരും മികച്ച പ്രവാസി മലയാളി സംഘടനയായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിലെ മലയാളി കൂട്ടായ്മയായ സമ ഫ്രാന്‍സിനുവേണ്ടി പ്രസിഡന്റ് ജിത്തു ജനാര്‍ദ്ദനനും ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. അസര്‍ബൈജാന്‍ പാര്‍ലമെന്റ് അംഗം റാസി നുറുല്ലയെവ്, ക്രൊയേഷ്യ അംബാസിഡര്‍ ബ്രാങ്കോ സെബിക്, ബാക്കുവിലെ ഇന്ത്യന്‍ എംബസി അംബാസിഡര്‍ ഇന്‍-ചാര്‍ജ് വിനയ് കുമാര്‍, മുന്‍ കര്‍ണാടക എംഎല്‍എ ഐവാന്‍ നിഗ്ലി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബെംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്. 23 രാജ്യങ്ങളില്‍ നിന്നുള്ള 85 പ്രവാസി മലയാളികള്‍ക്കും 12 മലയാളി സംഘടനകള്‍ക്കും 3 പ്രവാസി മലയാളി സംരംഭങ്ങള്‍ക്കും ഗര്‍ഷോം അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യ, ജപ്പാന്‍, മലേഷ്യ, കുവൈത്ത്, യുഎഇ, നോര്‍വേ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങള്‍ മുന്‍ ഗര്‍ഷോം അവാര്‍ഡ് ദാനച്ചടങ്ങുകള്‍ക്ക് ആതിഥ്യമരുളിയിട്ടുണ്ട്.
Content Highlights: garshom
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..