ന്യൂജേഴ്സി: അമേരിക്കയിലെ ഏറ്റവും ജനപ്രിയ സാഹിത്യ പുരസ്‌ക്കാരങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് ആംഗലേയ സാഹിത്യ രചനകള്‍ ക്ഷണിക്കുന്നു.
നോര്‍ത്ത് അമേരിക്കയിലും കാനഡയിലും താമസിക്കുന്ന മലയാളി എഴുത്തുകാര്‍ പലരും ഇംഗ്ലീഷ് ഭാഷയിലും സാഹിത്യ സപര്യ തുടരുന്നുണ്ട്. അവരുടെ ഇംഗ്ലീഷ് ഭാഷയിലുള്ള രചനകള്‍കൂടി 2024-ലെ പുരസ്‌കാരത്തിനായി ക്ഷണിക്കുവാന്‍ അവാര്‍ഡ് കമ്മിറ്റി താത്പര്യപ്പെടുന്നതായി കമ്മിറ്റി ചെയര്‍മാന്‍ ബെന്നി കുര്യന്‍ അറിയിച്ചു. ഒരു അവാര്‍ഡ് ആണ് ഇംഗ്ലീഷിലെ രചനകള്‍ക്ക് നല്‍കുന്നത്. തര്‍ജ്ജമകള്‍ അല്ലാത്ത മറ്റുള്ള രചനകളാണ് ഈ വിഭാഗത്തില്‍ പരിഗണിക്കുന്നത്.
2024 ജൂലൈ 18 മുതല്‍ 20 വരെ നോര്‍ത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോണ്‍ഫറന്‍സ് സെന്ററില്‍ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാമത് ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക ചടങ്ങില്‍ വച്ചാണ് തിരഞ്ഞെടുക്കപ്പെടുന്ന കൃതികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുക.
മലയാള ഭാഷയെയും സാഹിത്യത്തെയും, എഴുത്തുകാരെയും എന്നും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫൊക്കാനയുടെ ആരംഭകാലം മുതല്‍ ഫൊക്കാന സാഹിത്യ അവാര്‍ഡുകള്‍ നല്‍കി വരുന്നത്.
താഴെ പറയുന്ന വിഭാഗങ്ങളിലാണ് ഇത്തവണത്തെ ഫൊക്കാന സാഹിത്യപുരസ്‌കാരത്തിനുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നത്.
ഫൊക്കാന തകഴി ശിവശങ്കരപ്പിള്ള പുരസ്‌കാരം: നോവല്‍
ഫൊക്കാന കാരൂര്‍ നീലകണ്ഠപ്പിള്ള പുരസ്‌കാരം: ചെറുകഥ
ഫൊക്കാന എന്‍. കെ. ദേശം പുരസ്‌കാരം: കവിത
ഫൊക്കാന സുകുമാര്‍ അഴീക്കോട് പുരസ്‌കാരം: ലേഖനം/നിരൂപണം
ഫൊക്കാന എം.എന്‍. സത്യാര്‍ത്ഥി പുരസ്‌കാരം: തര്‍ജ്ജമ
ഫൊക്കാന കമലാദാസ് ആംഗലേയ സാഹിത്യ പുരസ്‌കാരം
രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2024 ഏപ്രില്‍ 20 ആയിരിക്കും. 2022 മെയ് ഒന്നു മുതല്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളായിരിക്കും അവാര്‍ഡിന് പരിഗണിക്കുക. പുരസ്‌കാരത്തിന് പരിഗണിക്കപ്പെടേണ്ട കൃതികളുടെ മൂന്നു പ്രതികള്‍ താഴെ പറയുന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്.
Benny Kurian, 373 Wildrose Ave, Bergenfield, NJ 07621, USA, Phone: +1 201-951-6801.
പുരസ്‌കാരത്തിനായി ലഭിക്കുന്ന സാഹിത്യ കൃതികള്‍ പ്രഗത്ഭരായ സാഹിത്യകാരന്മാര്‍ അടങ്ങിയ ജഡ്ജിംഗ് പാനല്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷമായിരിക്കും ജേതാക്കളെ നിര്‍ണയിക്കുകയെന്ന് എന്ന് ഗീതാ ജോര്‍ജ് കോര്‍ഡിനേറ്ററും, ബെന്നി കുര്യന്‍ ചെയര്‍മാനും, സണ്ണി മറ്റമന കോ-ചെയര്‍ ആയിട്ടുള്ള കമ്മിറ്റി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വെബ്‌സൈറ്റ് : http://fokanaonline.org/
Email : fokana2024literary@gmail.com
Phone : +1 201-951-6801
വാര്‍ത്തയും ഫോട്ടോയും : ഡോ.കലാ ഷഹി
Content Highlights: FOKANA
Published: 21 Mar 2024, 02:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented