ദോഹ: ഖത്തര്‍ മതകാര്യ വകുപ്പിന് കീഴില്‍ ശൈഖ് അബ്ദുല്ലാഹ് ബിന്‍ സൈദ് ആലു മഹ്‌മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററും സംയുക്തമായി മലയാളി കുടുംബങ്ങള്‍ക്കായി ഫാമിലി കോണ്‍ഫറന്‍സും കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച് ടീന്‍സ്‌പേസം സംഘടിപ്പിക്കുന്നു.
'വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം' എന്ന വിഷയത്തില്‍ ഒക്ടോബര്‍ 24 വെള്ളി വൈകീട്ട് 6:30 മുതല്‍ ദോഹ ബിന്‍ സൈദ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഫാമിലി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിട്ടുള്ളത്.
ഒക്ടോബര്‍ 25 ശനിയാഴ്ച വൈകിട്ട് 6:30 ന് ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയം വി.ഐ.പി റിക്രിയേഷന്‍ ഹാളില്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നടത്തപ്പെടുന്ന ടീന്‍സ്‌പേസ് പരിപാടി നടക്കും.
ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രൊഫസ്സറും കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനുമായ ഡോ.ജൗഹര്‍ മുനവറാണ് രണ്ടു പരിപാടികളിലും വിഷയാവതരണം നടത്തുന്നത്. ടീന്‍സ്‌പേസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹവുമായി സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 6000 4485 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Content Highlights: family conference and teenspace
Published: 20 Oct 2025, 03:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented