ഒക്‌ലഹോമ: അമേരിക്കയിലും കാനഡയിലും ഉള്ള ശാരോണ്‍ സഭകളുടെ മഹാ സമ്മേളനമായ പതിനെട്ടാമത് ഫാമിലി കോണ്‍ഫറന്‍സ് ജൂലായ് 27 മുതല്‍ 30 വരെ ഒക്‌ലഹോമയില്‍ ഉള്ള ഹില്‍ട്ടണ്‍ ചാമ്പ്യന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
നാഷണല്‍ ലോക്കല്‍ സംഘടനകള്‍ ഒന്നിച്ചു ചേര്‍ന്ന് ഉത്സാഹത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണത്തെ കോണ്‍ഫറന്‍സിന് വേണ്ടി ചെയ്തുവരുന്നത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യത്തെ ഫാമിലി കോണ്‍ഫറന്‍സ് എന്ന പ്രത്യേകതയും ഇത്തവണത്തെ കോണ്‍ഫറന്‍സിനുണ്ട്.
പതിവില്‍ കവിഞ്ഞ ആവേശമാണ് വിശ്വാസ സമൂഹത്തില്‍നിന്ന് കണ്ടുവരുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള ഹോട്ടലില്‍ എല്ലാ യോഗങ്ങളും ഒരു കുടക്കീഴില്‍ നടത്താന്‍ സാധിക്കുമെന്നുള്ളത് ഒരു പ്രത്യേകതയാണ്.
കോണ്‍ഫറന്‍സില്‍ വിവിധ സെഷനുകളിലായി ജോ തോമസ്, ഷിബു തോമസ്, ബെന്‍സന്‍ മത്തായി, ജോണ്‍ തോമസ്, ജോഷ്വ ജോണ്‍സ്, ഡോ.ആനി ജോര്‍ജ്, സിസ്റ്റര്‍. ബെറ്റ്‌സി തോമസ് തുടങ്ങിയവര്‍ ദൈവവചനം ശുശ്രൂഷിക്കും. അനുഗ്രഹീത കണ്‍വെന്‍ഷന്‍ ഗായകന്‍ ലോഡ്‌സണ്‍ ആന്റണിയും ടീമും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും.
നാഷണല്‍ കണ്‍വീനര്‍ ഡോ.മാത്യു വര്‍ഗീസ്, നാഷണല്‍ സെക്രട്ടറി റവ.തേജസ് തോമസ്, ജോയിന്റ് കണ്‍വീനര്‍ ഫിന്നി വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി സിസ്റ്റര്‍ എലീസ് ഡാനിയല്‍, നാഷണല്‍ ട്രഷറര്‍ ബ്ര.ജോണ്‍സണ്‍ ഉമ്മന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകസമിതി കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കും. ഈ കോണ്‍ഫറന്‍സ് അനുഗ്രഹീതമാക്കുവാനും ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാനും ഒക്‌ലഹോമ പട്ടണത്തിലേക്ക് ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി
Content Highlights: family conference
Published: 27 Jun 2023, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented