ഹ്യൂസ്റ്റണ്‍: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഡയോസിസ് ഓഫ് നോര്‍ത്ത് അമേരിക്ക-യൂറോപ്പ് 39-ാം ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ഓഗസ്റ്റ് 3,4,5,6 (വ്യാഴം, വെള്ളി, ശനി, ഞായര്‍) എന്നീ തീയതികളില്‍ അറ്റ്‌ലാന്റയില്‍ FFA-FCCLA സെന്ററില്‍ (720 FFA Camp Rd, Covington, GA30014) വെച്ച് നടത്തപ്പെടുന്നു. 

To advertise here,

ഇവാഞ്ചലിക്കല്‍ സഭയുടെ പ്രിസൈഡിങ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം, ഹൃദ്രോഗ വിദഗ്ധന്‍ ഡോ.വിനോ ഡാനിയേല്‍ എന്നിവര്‍ മുഖ്യ പ്രാസംഗകരായിരിക്കും. റവ.ജെറീഷ് വര്‍ഗീസ്, റവ.റ്റിജി മാത്യു എന്നിവര്‍ കോണ്‍ഫറന്‍സിന്റെ യുവജന സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കും. മഹത്തായ കുടുംബ - യുവ സംഗമത്തിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും പ്രാര്‍ത്ഥനാപൂര്‍വ്വം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഫറന്‍സ് കമ്മിറ്റി പിആര്‍ഒജോര്‍ജ് മാത്യു അറിയിച്ചു. 

വാര്‍ത്തയും ഫോട്ടോയും : സജി പുല്ലാട്