തകഴി ശിവശങ്കരപിള്ളയുടെയുടെ 'ചെമ്മീൻ' എന്ന വിശ്വ പ്രസിദ്ധ നോവലിന്റെ യഥാർത്ഥ കഥാസാരം പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നതിനു വേണ്ടി കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ നോവലിന്റെ നാടകാവിഷ്‌കാരം ലണ്ടനിൽ അവതരിപ്പിക്കുന്നു.

To advertise here,

 ചെമ്മീൻ എന്ന നോവൽ മലയാളിക്ക് സമ്മാനിച്ച തകഴി ശിവശങ്കരപ്പിള്ളയുടെ കൊച്ചുമകൻ ഡോ. നവീൻ, കവി ഒ എൻ വി കുറുപ്പിന്റെ കൊച്ചുമകൾ ആമി ജയകൃഷ്‌ണൻ എന്നിവർ ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം മലയാളത്തിന്റെ നാടകാചാര്യൻ കാവാലം നാരായണപ്പണിക്കരുടെ കൊച്ചുമകൻ കൃഷ്ണകുമാറും ചേരുന്നു.

കൊച്ചിൻ കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ ആരംഭിച്ച ആർട്ടിസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഈ നാടകം അരങ്ങേറുന്നത്. കലാഭവൻ ലണ്ടൻ ആർട്ടിസ്റ്റ് ക്ലബ്ബിലെ അംഗങ്ങൾ ഇതിൽ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കലാഭവൻ ലണ്ടൻ ഡയറക്ടർ ജയ്‌സൺ ജോർജ് സ്ക്രിപ്റ്റും സംവിധാനവും നിർവഹിക്കുന്ന ഈ നാടകത്തിന്റെ സ്ക്രിപ്റ്റ് കോർഡിനേഷൻ അജിത് പാലിയത്ത് ആണ്. ജൂൺ മാസത്തിൽ സ്റ്റേജിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന ഈ നാടകത്തിന്റെ പശ്ചാത്തല സംഗീതം നിർവ്വഹിക്കാനും അതുപോലെ സാങ്കേതിക വിഭാഗം, നൃത്തം അഭിനയം തുടങ്ങിയ മേഖലകളിലും താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം. ഫോൺ: 07841613973