ഡാളസ്: ക്രൈസ്റ്റ് ദ കിംഗ് ക്‌നാനായ പള്ളി പാരീഷ് ഹാളിൽവെച്ച് നടത്തുന്ന രാജ്യാന്തര 56 ചീട്ടുകളി മത്സര മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ടൂർണമെന്റിലേക്ക് ഇതിനകംതന്നെ ഒട്ടേറെ ടീമുകൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

To advertise here,

വിജയിക്കുന്നവർക്ക് ആകർഷകമായ ട്രോഫികളും വൻതുകയുടെ ക്യാഷ് അവാർഡുകളും സമ്മാനിക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കളിക്കാർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രവാസി ചീട്ടുകളി പ്രേമികളും മത്സരത്തിൽ പങ്കെടുക്കാൻ എത്തും.

1999-ൽ ഡിട്രോയിറ്റിൽ തുടക്കം കുറിച്ച ഈ ബൗദ്ധിക വിനോദം ഇന്ന് ലോകമെമ്പാടുമുള്ള മലയാളി ചീട്ടുകളി പ്രേമികളുടെ ഏറ്റവും വലിയ സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായി വളർന്നിരിക്കുകയാണ്. വിവിധ മലയാളി സംഘടനകളുടെ കൂട്ടായ്മ ഉറപ്പുവരുത്തുക, ആരോഗ്യകരമായ മത്സരങ്ങളിലൂടെ ബുദ്ധിശക്തിയും മാനസിക ഏകാഗ്രതയും വർദ്ധിപ്പിക്കുക' അതോടൊപ്പം സൗഹൃദം പുതുക്കുക, അതുവഴി പൊതുവായ വിഷയങ്ങളിൽ ആശയവിനിമയം സാധ്യമാക്കുക എന്നിവയാണ് സംഘാടകർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ദേശീയ ഭാരവാഹികളുമായി ബന്ധപ്പെടുക:

ദേശീയ കോ-ഓർഡിനേറ്റർമാർ:

മാത്യു ചെരുവിൽ (ചെയർപേഴ്‌സൺ, ഡെട്രോയിറ്റ്) (586) 2066164
കുര്യൻ നെല്ലാമറ്റം (വൈസ് ചെയർമാൻ, ചിക്കാഗോ) (630) 6649405
സാം ജെ. മാത്യു (കാനഡ) (416) 8935862
രാജൻ മാത്യു (ഡാളസ്) (469) 8552733
നിതിൻ ഈപ്പൻ (കണക്റ്റിക്കട്ട്) (203) 2988096
സാബു സ്‌കറിയ (ഫിലഡൽഫിയ) (267) 9807923
ദേശീയ സാങ്കേതികവിഭാഗം കോ-ഓർഡിനേറ്റർമാർ:

ബിനോയ് ശങ്കരത്ത് (വാഷിംഗ്ടൺ ഡി.സി) (703) 9811268
ആൽവിൻ ഷിക്കോർ (ചിക്കാഗോ) (630) 2745423
ഡാളസ് 2026 ടൂർണമെന്റ് കോ-ഓർഡിനേറ്റർമാർ:

ഷാജി പഴുക്കായിൽ (ചെയർപേഴ്‌സൺ) (972) 7681454
ഷിബു ജെയിംസ് (ടൂർണമെന്റ് കോർഡിനേറ്റർ) (469) 7743339

ഓൺലൈൻ രജിസ്‌ട്രേഷനായി വെബ്‌സൈറ്റ് സന്ദർശിക്കുക:

www.56international.com

 

വാർത്ത അയച്ചത്‌: മാർട്ടിൻ വിലങ്ങോലിൽ