മലയാളികളുടെ അമേരിക്കയിലെ അനൗദ്യോഗിക അംബാസഡര്‍ ആയിരുന്നു ഡോ. എം അനിരുദ്ധന്‍. അമേരിക്കന്‍ മലയാളി സംഘടനകളുടെ നേതൃസ്ഥാനത്തുനിന്നുകൊണ്ട് ഫൊക്കാനയെ ലോകം അറിയുന്ന പ്രവാസി സംഗമ വേദിയാക്കി മാറ്റാന്‍ അനിരുദ്ധന് സാധിച്ചു. നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ അമേരിക്കന്‍ മലയാളികളുടെ പ്രതിനിധിയായി അദ്ദേഹം സക്രിയനായിരുന്നു.

To advertise here,

പോഷകാഹാര ഗവേഷണത്തില്‍ ശ്രദ്ധേയ നേട്ടം കൊയ്തു. അമേരിക്കയിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ന്യൂട്രീഷ്യന്‍ ഉത്പന്നമായ ഐസോസ്റ്റാര്‍ വികസിപ്പിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

ഇത്തവണ ആരോഗ്യ പരിശോധനകള്‍ക്കായി അമേരിക്കയില്‍ ചെന്നപ്പോള്‍ നേരിട്ടുകണ്ട് അദ്ദേഹത്തിന്റെ സുഖവിവരം അന്വേഷിച്ചിരുന്നു. ഡോ.എം.അനിരുദ്ധന്റെ വിയോഗത്തില്‍, കുടുംബാംഗങ്ങളുടെയും അമേരിക്കന്‍ മലയാളികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ലോക കേരളസഭയ്ക്ക് അദ്ദേഹം നല്‍കിയ പിന്തുണ നിസ്സീമമാണ്. പങ്കാളിത്തത്തിലും നടത്തിപ്പിലും അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു. പലപ്പോഴും ആഗോള മലയാളികളിലേക്കുള്ള ഒരു പാലമായി അദ്ദേഹം വര്‍ത്തിച്ചു. ഗ്ലോബല്‍ മീറ്റുകളില്‍ അദ്ദേഹം ചെയ്തുതന്ന സേവനങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മിക്കുന്നു. പലരെയും കണ്ടെത്താനും ഒത്തുചേര്‍ത്തുനിര്‍ത്താനും അദ്ദേഹത്തിന് അനന്യസാധാരണമായ കഴിവുണ്ടായിരുന്നു. കേരളം വെല്ലുവിളികള്‍ നേരിട്ട പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ കാലത്തും അദ്ദേഹം നീട്ടിയ സഹായം കേരളം എന്നും നന്ദിയോടെ സ്മരിക്കും.