ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതാ സഹായ മെത്രാനും കോട്ടയം അതിരൂപതയിലെ പ്രഥമ മലങ്കര റീത്തിലെ മെത്രാനും കൂടിയായ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന് സ്വീകരണവും ഇടവകയിലെ മുതിര്‍ന്ന ഇടവകാംഗങ്ങളുടെ സംഗമവും നടത്തപ്പെട്ടു. പിതാവിനെ അസി. വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുര പൊന്നാട അണിയിച്ചും ട്രസ്റ്റി കോര്‍ഡിനേറ്റര്‍ സാബു കട്ടപ്പുറം ബൊക്കെ നല്‍കിയും സ്വീകരിച്ചു. തുടര്‍ന്ന് ദൈവാലയ കവാടത്തില്‍ ഇടവക വികാരി ഫാ.സിജു മുടക്കോടില്‍ കത്തിച്ച തിരി നല്കി അപ്രേം പിതാവിനെ ദൈവാലയത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് നടത്തപ്പെട്ട സായാഹ്ന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മലങ്കര റീത്തില്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കപ്പെട്ടു. ഷിക്കാഗോ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവക വികാരി ഫാ.ജെറി മാത്യു, ഫാ.സിജു മുടക്കോടില്‍, ഫാ.അനീഷ് മാവേലിപുത്തന്‍പുര എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ.സിജു മുടക്കോടില്‍ സെന്റ് മേരീസ് ഇടവകയിലേക്ക് ആദ്യമായി എത്തുന്ന ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവിനെ സ്വാഗതം ചെയ്തുകൊണ്ട് ആമുഖ പ്രസംഗം നടത്തി. വിശുദ്ധ കുര്‍ബാനക്ക് ശേഷം പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി 70 വയസ്സിന് മുകളില്‍ ഉള്ള ഇടവകാംഗങ്ങളെ ആദരിച്ചു. 70 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കായി പ്രത്യേക അനുഗ്രഹ പ്രാര്‍ത്ഥനയും ആശീര്‍വാദവും പിതാവിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. വികാരി. ഫാ.സിജു മുടക്കോടില്‍, അസി.വികാരി ഫാ.അനീഷ് മാവേലിപുത്തന്‍പുര, സെക്രട്ടറി സിസ്റ്റര്‍ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന് വെട്ടിക്കാട്ട്, സണ്ണി മേലേടം, ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചാം വാര്‍ഷിക കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
വാര്‍ത്തയും ഫോട്ടോയും : അനില്‍ മറ്റത്തിക്കുന്നേല്‍
Content Highlights: Chicago St. Mary`s Malankara Church Anniversary
Published: 07 Jul 2025, 04:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented