കൊപ്പെല്‍, ടെക്‌സാസ്: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറുപുഷ്പ മിഷന്‍ ലീഗിന്റെ (CML) മൂന്നാമത് രൂപതാതല സമ്മേളനം കൊപ്പെല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ നടന്നു.
ടെക്‌സസ്-ഒക്ലഹോമ റീജിയണിലെയും മറ്റു പള്ളികളിലെയും ഏകദേശം 1000-ഓളം ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സെമിനാറുകള്‍, ക്ലാസുകള്‍, ആത്മീയ പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തി യുവമിഷനറിമാര്‍ക്ക് ആത്മീയ നവീകരണത്തിനും മിഷന്‍ പ്രതിബദ്ധതയ്ക്കും പ്രചോദനമായിരുന്നു ഈ ദിനം.
രൂപതാ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് മിഷന്‍ ലീഗ് പതാക ഉയര്‍ത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എമരിറ്റസ് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, സി.എം.എല്‍ ഡയറക്ടറും, മതബോധന ഡയറക്ടറുമായ ഡോ.ജോര്‍ജ് ദാനവേലില്‍, ഫാ.ജെയിംസ് പുന്നപ്ലാക്കല്‍ (സിഎംഎല്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍), സിസ്റ്റര്‍ ആഗ്‌നസ് മരിയ എം.എസ്.എം.ഐ. (ജോയിന്റ് ഡയറക്ടര്‍), ഇടവക വികാരി ഫാ.മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ.ജിമ്മി എടക്കുളത്തൂര്‍, ഫാ.ഡായി കുന്നത്ത് എംഎസ്ടി (ബാലജനസഖ്യം ഡയറക്ടര്‍), ഗാര്‍ലാന്‍ഡ് സെന്റ് തോമസ് ഫൊറോനാ വികാരി ഫാ.സിബി സെബാസ്റ്റ്യന്‍ കൊച്ചീറ്റത്തോട്ട് (എംഎസ്ടി), സിജോയ് സിറിയക് (പ്രസിഡന്റ്), ടിസണ്‍ തോമസ് (സെക്രട്ടറി), ആന്‍ ടോമി (റീജണല്‍ എക്‌സിക്യൂട്ടീവ് അംഗം) റോസ്‌മേരി ആലപ്പാട്ട് (സെന്റ് അല്‍ഫോന്‍സാ സിഎംഎല്‍ഓര്‍ഗനൈസര്‍) എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് പിതാക്കന്മാര്‍ മുഖ്യകാര്‍മ്മികരായി ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചു.
രൂപതയിലെ ആയിരക്കണക്കിന് കുരുന്നു മിഷനറിമാര്‍ക്കൊപ്പം, വിശ്വാസികളും, സന്യസ്തസമൂഹവും പങ്കെടുത്ത ആവേശപൂര്‍ണവും വര്‍ണ്ണശബളമായ ''മിഷനറി റാലി'' അല്‍ഫോന്‍സാ നഗരിയെ വിശ്വാസ തീക്ഷണതയാല്‍ പ്രകമ്പനം കൊള്ളിപ്പിച്ചിച്ചു. സംഗീതം, പ്രാര്‍ഥന, ആത്മീയ ഉണര്‍വ്, യുവജന ആവേശം എന്നിവ നിറഞ്ഞ ഈ റാലി പങ്കെടുക്കുത്തവരില്‍ പ്രേഷിത ആത്മീയതയുടെ പുതിയ തിരയൊരുക്കി.
പ്രേഷിത റാലിക്ക് ശേഷം അല്‍ഫോന്‍സാ ഹാളില്‍ നടന്ന പൊതുസമ്മേളനം നടന്നു. സമ്മേളന പരിപാടികളില്‍ ഇടവക വികാരി ഫാ.മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ.ജിമ്മി എടക്കുളത്തൂര്‍ കുര്യന്‍, ആന്‍ ടോമി, റോസ്‌മേരി ആലപ്പാട്ട് (സിഎംഎല്‍ഇടവക ഓര്‍ഗനൈസേഴ്‌സ്) എന്നിവര്‍ അതിഥികളെയും വിശ്വാസികളെയും ഇടവകയിലേക്കു സ്വാഗതം ചെയ്തു.
മിഷന്‍ലീഗ് അംഗങ്ങളുടെ പ്രാര്‍ത്ഥനാഗീതത്തിനു ശേഷം രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് തിരിതെളിയിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ മാര്‍.ജോയ് ആലപ്പാട്ട് അധ്യക്ഷനായിരുന്നു. മാര്‍. അങ്ങാടിയത്ത്, ഡോ.ജോര്‍ജ് ദാനവേലില്‍, ഫാ.ജെയിംസ് പുന്നപ്ലാക്കല്‍ (സിഎംഎല്‍ഇന്റര്‍നാഷണല്‍ ഡയറക്ടര്‍), ഫാ.ബിന്‍സ് ചേത്തലില്‍ (സിഎംഎല്‍അസിസ്റ്റന്റ് ഡയറക്ടര്‍), സിസ്റ്റര്‍ ആഗ്‌നസ് മരിയ, ഫാ.മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, ഫാ.ജിമ്മി എടക്കുളത്തൂര്‍ കുര്യന്‍, സിജോയ് സിറിയക്, ലിലിയന്‍ സംഗീത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കൊപ്പേല്‍ ഇടവക യുവജന ഗായക സംഘം ആലപിച്ച മിഷന്‍ ആന്തത്തോടെ സംഗീതസൗന്ദര്യത്തോടെയും ആത്മീയ ഉണര്‍വോടെയും സമ്മേളനത്തിന് സമാപനമായി. ഇടവക വികാരി ഫാ.മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ.ജിമ്മി എടക്കുളത്തൂര്‍, ആന്‍ ടോമി, റോസ്‌മേരി ആലപ്പാട്ട്, എന്നിവരുടെ നേതൃത്വത്തില്‍ ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിന്‍ കുര്യന്‍, റോബിന്‍ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂര്‍, സെബാസ്റ്റ്യന്‍ പോള്‍ (സെക്രട്ടറി), വിവിധ സബ് കമ്മിറ്റികള്‍, ഇടവക വോളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ സമ്മേളനത്തിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചു.
വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍
Content Highlights: Chicago Roopatha Cherupushpa Mission League Conference
Published: 14 Oct 2025, 12:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented