ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ പെന്തക്കുസ്താ തിരുനാള്‍ ആഘോഷിച്ചു. അരുണാചല്‍ പ്രദേശിലെ മിയാവ് രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ച തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം വിദ്യാരംഭത്തിനായി ഒരുങ്ങുന്ന കുട്ടികളെ എഴുത്തിനിരുത്തുകയും ചെയ്തു. ക്രിസ്തുവിന്റെ സഭയുടെ തുടക്കം കുറിക്കുന്ന പെന്തക്കുസ്തായുടെ പ്രസക്തിയെപ്പറ്റിയും മിഷനറി ചൈതന്യത്തില്‍ സഭ വളരേണ്ടതിന്റെ ആവശ്യകതെയെപ്പറ്റിയും മാര്‍ ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ സംസാരിച്ചു. വികാരി ഫാ.സിജു മുടക്കോടില്‍, അസി.വികാരി ഫാ.അനീഷ് മാവേലിപുത്തന്‍പുര എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇരുപത്തിയേഴ് കുട്ടികള്‍ വിദ്യാരംഭത്തിനൊരുക്കമായി ആദ്യാക്ഷരങ്ങള്‍ കുറിച്ചു.
ഇടവക സെക്രട്ടറി സി.ഷാലോം, മതബോധനസ്കൂള്‍ ഡയറക്ടര്‍ സജി പുതൃക്കയില്‍ കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന് വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം, പി.ആര്.ഒ. അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ സജ്ജീകരണങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.
വാര്‍ത്തയും ഫോട്ടോയും : അനില്‍ മറ്റത്തിക്കുന്നേല്‍
Content Highlights: Chicago Pentecost Feast & Vidyarambham
Published: 09 Jun 2025, 02:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented