ഫ്ലോറിഡ: ബൈഡന്റെ അതിർത്തി നയങ്ങൾ നിയമവിരുദ്ധമാണെന്ന് ഫെഡറൽ ജഡ്ജി. യു എസ് ഇന്റീരിയറിലേക്ക് കുടിയേറ്റക്കാരെ പരോൾ ഉപയോഗിച്ചു കൂട്ടത്തോടെ മോചിപ്പിക്കുന്നതിനുള്ള സമ്പ്രദായം നിയമവിരുദ്ധമാണെന്ന് ഫ്ലോറിഡയിലെ ഫെഡറൽ ജഡ്ജി പറഞ്ഞു. "മണലിൽ അർത്ഥമില്ലാത്ത വരയായി" അതിർത്തിയെ മാറ്റുന്നുവെന്ന് ഭരണകൂടത്തെ ജഡ്ജി കുറ്റപ്പെടുത്തി.
ബൈഡൻ ഭരണകൂടം പതിനായിരക്കണക്കിന് കുടിയേറ്റക്കാരെ മാനുഷിക പരോൾ വഴി തടങ്കലിൽ വയ്ക്കാനുള്ള നടപടിയുടെ ഭാഗമായി മോചിപ്പിച്ചത് "പരോൾ + എടിഡി" - ഇത് നിയമവിരുദ്ധമാണെന്ന് ഫ്ലോറിഡ സംസ്ഥാനത്തു നിന്നുമുള്ള ഒരു പരാതി പരിഗണിക്കവെ ജഡ്ജി പറഞ്ഞു
രാജ്യത്തേക്ക് ഒഴുകിയെത്തുന്ന അനധികൃത കുടിയേറ്റക്കാരെ, 'സ്പീഡ് ബമ്പിനെക്കാൾ അല്പം കൂടുതലാണ്' എന്ന് ബുധനാഴ്ച ജഡ്ജി അഭിപ്രായപ്പെട്ടു. കൂടാതെ, ബൈഡൻ ഭരണകൂടം നടപ്പിലാക്കിയ നയങ്ങൾ, പിടികൂടുക, വിട്ടയക്കുക എന്നിവ ഉൾപ്പെടെ, അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള മാർഗമാക്കിയത് അതിർത്തിയുടെ തകർച്ചയ്ക്ക് കാരണമായെന്ന് വെതറെൽ വിധിച്ചു.
അതിർത്തി പ്രതിസന്ധിക്ക് പ്രസിഡന്റ് ബൈഡൻ ഉത്തരവാദിയാണ്. അദ്ദേഹത്തിന്റെ നിയമവിരുദ്ധമായ കുടിയേറ്റ നയങ്ങൾ ഈ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷിണിയുയർത്തുന്നു. ഫെഡറൽ ജഡ്ജി ഇപ്പോൾ ബൈഡനോട് നിയമം പാലിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭരണകൂടം ഉടൻ തന്നെ സുരക്ഷ ഉറപ്പാക്കാൻ തുടങ്ങണം. ഇന്നത്തെ വിധിയോട് പൂർണമായി യോജിക്കുന്നു - റിപ്പബ്ലിക്കൻ ഫ്ലോറിഡ അറ്റോർണി ജനറൽ ആഷ്‌ലി മൂഡി വിധിയെത്തുടർന്ന് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
വാർത്തയും ചിത്രങ്ങളും: പി.പി. ചെറിയാന്‍
Content Highlights: Joe biden, American president, federal judge, Border policies
Published: 10 Mar 2023, 11:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented