ഡബ്ലിന്‍: ഇന്ത്യയില്‍ നിന്നും സ്പൗസ് വിസ ലഭിക്കാനുള്ള കാലതാമസം ഐറീഷ് ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സൗത്ത് ഡബ്ലിന്‍ മേയര്‍ ബേബി പെരേപ്പാടന്‍. നാട്ടില്‍ നിന്ന് ഭര്‍ത്താവ്, ഭാര്യ, മക്കള്‍ എന്നിവരെ അയര്‍ലന്‍ഡിലേക്ക് കൊണ്ടുവരാന്‍ കാത്തിരിക്കുന്ന മലയാളികള്‍ നിരവധിയാണ്.

To advertise here,

അയര്‍ലന്‍ഡില്‍ ജോലിയും ആവശ്യമായ വാര്‍ഷിക വരുമാനവുമുണ്ടായിട്ടും നാട്ടില്‍ നിന്നും മാസങ്ങളായി ഫാമിലി വിസ ലഭിക്കാത്തവരുണ്ട്. പ്രതിവര്‍ഷം 30,000 യൂറോക്ക് മുകളിലുള്ളവര്‍ക്കാണ് ഫാമിലിയെ കൊണ്ടുവരാന്‍ സാധിക്കുകയുള്ളു.

ഈ പ്രശ്നത്തിന് പരിഹാരം തേടി മേയര്‍ ബേബി പെരേപ്പാടന്‍ ജസ്റ്റീസ് മിനിസ്റ്റര്‍ ജിം ഒ കല്ലഗന്‍, ജൂണിയര്‍ ജസ്റ്റിസ് മിനിസ്റ്റര്‍ കോം ബ്രോഫി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയിലെ അയര്‍ലന്‍ഡ് എംബസിയില്‍ വിസ അപേക്ഷ നല്‍കിയിട്ടുള്ളവരുടെ പേരും പാസ്പോര്‍ട്ട് നമ്പറും ഐആര്‍എല്‍ നമ്പറും താഴെ കാണുന്ന ഇമെയിലിലേക്ക് അയക്കാവുന്നതാണ്. 

ഇമെയില്‍ വിലാസം : bpereppadan@cllrs.sdublincoco.ie