അറ്റ്ലാന്റ: ഇന്ത്യ പെന്തെക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ് അറ്റ്ലാന്റ (അറ്റ്ലാന്റ ഐപിസി) സഭയുടെ വാര്‍ഷിക കണ്‍വെന്‍ഷനും ആത്മീയ സംഗീത ശുശ്രൂഷയും ജൂണ്‍ 6 വെള്ളി, 7 ശനി ദിവസങ്ങളില്‍ അറ്റ്ലാന്റ ഐപിസി ചര്‍ച്ചില്‍ (545 Rock Springs Road, Lawrenceville, GA 30943) വെച്ച് നടത്തപ്പെടും.
സഭാ സീനിയര്‍ ശുശ്രുഷകന്‍ ഡോ.ചെറിയാന് സി ഡാനിയേല്‍ ഉദ്ഘാടനം നിര്‍വഹിക്കും. അനുഗ്രഹീത കണ്വെന്ഷന് പ്രഭാഷകനും പി.വൈ.പി.എ കേരള സ്റ്റേറ്റ് പ്രസിഡന്റുമായ പാസ്റ്റര്‍ ഷിബിന്‍ ശാമുവേല്‍ മുഖ്യ പ്രഭാഷണം നടത്തും. വെണ്ണിക്കുളം സയോണ്‍ സിംഗേഴ്സിന്റെ നേതൃത്വത്തില്‍ ബ്രദര്‍ ജെയിംസ് പീടികമലയിലും സിസ്റ്റര്‍ ലിനി ജെയിംസും സംഗീത ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും. ദിവസവും വൈകീട്ട് 6 മണി മുതല്‍ 9 മണി വരെ പൊതുയോഗം ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
എബ്രഹാം തോമസ് - 404.406.5882
രാജന് ആര്യപ്പള്ളില്‍ - 678.571.6398
ജെയിംസ് ടി. ശാമുവേല്‍ - 770.713.1727
വാര്‍ത്തയും ഫോട്ടോയും : നിബു വെള്ളവന്താനം
Content Highlights: Atlanta IPC annual convention
Published: 23 May 2025, 03:38 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented