ഷിക്കാഗോ: ഷിക്കാഗോയിലെ രണ്ടാമത്തെ ഇടവകയും പ്രവാസി ക്‌നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷങ്ങള്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. മെയ് 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടത്തപ്പെടുന്ന ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷമായിരിക്കും വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം. 2010 ജൂലൈ മാസത്തില്‍ കൂദാശചെയ്യപ്പെട്ട സെന്റ് മേരീസ് ഇടവക ദൈവാലയം പതിനഞ്ചുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍, ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 

To advertise here,

പങ്കാളിത്വത്തില്‍ ആഗോള ക്‌നാനായ സമൂഹത്തിലെ തന്നെ ഏറ്റവും വലിയ ഇടവകയായി കരുതപ്പെടുന്ന ഷിക്കാഗോ സെന്റ് മേരീസ്, ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍ക്കും സജീവമായ മിനിസ്ട്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ, ആഗോള ക്‌നാനായ സമൂഹത്തില്‍ നിസ്തുലമായ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കുന്നത് ഈ ദൈവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ച മാര്‍ മാത്യു മൂലക്കാട്ട് പിതാവാണ് എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ് എന്ന് ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന സീറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന് നല്‍കുന്ന സ്വീകരണമടക്കമുള്ള പതിനഞ്ചിന പരിപാടികള്‍ മികച്ച രീതിയില്‍ തന്നെ നടത്തുവാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നതായി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ബിനു കൈതക്കത്തൊട്ടിയില്‍ അറിയിച്ചു. ആഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ക്കായി ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയോടൊപ്പം ഇടവക വികാരി ഫാ.സിജു മുടക്കോടില്‍, അസി.വികാരി ഫാ.അനീഷ് മാവേലിപുത്തെന്‍പുര, സെക്രട്ടറി സിസ്റ്റര്‍ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം, പി.ആര്‍.ഒ അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വാര്‍ത്തയും ഫോട്ടോയും : അനില്‍ മറ്റത്തിക്കുന്നേല്‍