മദീന: മദീനയിൽ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ കബറടക്കം നടത്തി. ബുധനാഴ്ച പുലർച്ചെ മദീനയിലെ ജന്നത്തുൽ ബകീഹിൽ ആണ് സംസ്‌കരിച്ചത്. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ്‌ അപകടത്തിൽ മരിച്ചത്.

To advertise here,

പുലർച്ചെ നടന്ന സംസ്‌കാരച്ചടങ്ങിൽ മലയാളികളടക്കമുള്ള ഒട്ടേറെ പേർ പങ്കെടുത്തു. മറ്റൊരു ട്രെയ്ലർ വാഹനത്തിന്റെ നിയന്ത്രണം വിട്ട് റോഡിനു കുറുകെ വീഴുകയും മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയുമായിരുന്നു. അബ്ദുൽ ജലീലിന്റെ മക്കളായ അയിഷ (15), ഹാദിയ (ഒമ്പത്), നൂറ (ഏഴ്) എന്നിവർക്കാണ് അപകടത്തിൽ പരിക്കുപറ്റിയത്.

ജലീലിന്റെ ഏഴ് മക്കളിൽ സൗദി സന്ദർശനത്തിൽ നാലു മക്കളാണുണ്ടായത്. മറ്റു  മക്കളായ അദ്‌നാൻ, അൽ അമീൻ, ഹന എന്നിവർ നാട്ടിലാണ്. അപകടവിവരം അറിഞ്ഞ് ഇവർ തിങ്കളാഴ്ച മദീനയിൽ എത്തിയിരുന്നു. കൂടെ അബ്ദുൽ ജലീലിന്റെ രണ്ടു സഹോദരിമാരും ഒരു സഹോദരിയുടെ ഭർത്താവും നാട്ടിൽനിന്നു മദീനയിലെത്തിയിരുന്നു.

30 വർഷത്തോളമായി ജിദ്ദയിലായിരുന്നു അബ്ദുൽ ജലീൽ. ഭാര്യയും നാല് കുട്ടികളും സന്ദർശന വിസയിലും ഉമ്മ മൈമൂനത്ത് ഉംറ വിസയിലുമാണ് ജിദ്ദയിലെത്തിയത്. ജിദ്ദയിൽനിന്നു മദീന സന്ദർശനത്തിനായി പോകുന്നതിനിടെയായിരുന്നു അപകടം.