പുണെ : ഓണം നൽകുന്നത് സമത്വത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. പറഞ്ഞു. വിശ്രാന്തവാടി മലയാളി അസോസിയേഷന്റെ രജതജൂബിലി ആഘോഷവും ഓണാഘോഷവും വിശ്രാന്തവാടി ധനോരി ഓം ചൈതന്യ ഗഗൻഗിരി മംഗൾ കാര്യാലയത്തിൽ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

വിശ്രാന്തവാടി മലയാളി അസോസിയേഷൻ പ്രസിഡന്റ് രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബാപ്പു പാട്ടാരെ എം.എൽ.എ., അയോക്കി ഗ്രൂപ്പ് സി.എം.ഡി. ഡോ. എസ്. ഗണേഷ്‌കുമാർ, ഡോ. അജീങ്ക്യ ഡി.വൈ. പാട്ടീൽ യൂണിവേഴ്സിറ്റി ഡീൻ ഡോ. സണ്ണി തോമസ്, എം.പി.സി.സി. ജനറൽ സെക്രട്ടറി ബാബുനായർ, തൊഴിലാളി യൂണിയൻ നേതാവ് രാജൻനായർ, പുണെ മലയാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി.ഡി. ജോണി, ഖജാൻജി രാജൻ ആർ. നായർ, മുൻ എം.എൽ.എ. സുനിൽ ടിങ്കരെ, കമൽ ഫൗണ്ടേഷൻ പ്രസിഡന്റ്‌ ചന്ദ്രകാന്ത് ടിങ്കരെ, പുണെ മുനിസിപ്പൽ കോർപ്പറേറ്റർമാരായ രേഖാ ടിങ്കരെ, സുഹാസ് ടിങ്കരെ, സാമൂഹിക പ്രവർത്തകരായ ശശി ടിങ്കരെ, വിനോദ് പവാർ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ എച്ച്.എസ്.സി., എസ്.എസ്.സി., മറ്റ്‌ ഉന്നത പരീക്ഷകളിൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും മലയാളം മിഷൻ അധ്യാപകരെയും ആദരിച്ചു. തുടർന്ന് അസോസിയേഷൻ കലാപ്രതിഭകളും പുണെയിലെ മറ്റ് മലയാളി സമാജങ്ങളിലെ കലാകാരന്മാരും, ഒരുക്കിയ വിവിധകലാപരിപാടികളും സിംഫണി പുണെ, ഒരുക്കിയ ഗാനമേളയും ഓണസ്സദ്യയുമുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി എബി തോമസ് നന്ദി പറഞ്ഞു.