കുവൈത്ത്സിറ്റി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി ഓവർസീസ് എൻ.സി.പി കുവൈറ്റ് കമ്മിറ്റി ഓൺലൈൻ തിരഞ്ഞെടുപ്പ് പ്രചരണ അവലോകന യോഗം സംഘടിപ്പിച്ചു. ഒ.എൻ.സി.പി പ്രവർത്തകരെ ഉൾപ്പെടുത്തി പ്രവാസികൾക്കിടയിൽ പ്രചരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിച്ച കമ്മറ്റികളുടെ ഇലക്ഷൻ പ്രചരണ അവലോകന യോഗത്തിൽ വിവിധ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.

To advertise here,

എൻ.സി.പി. (എസ്പി ) ഓവർസീസ് സെൽ ദേശീയ അധ്യക്ഷനായ ബാബു ഫ്രാൻസീസ് യോഗ ഉദ്ഘാടനം നിർവ്വഹിച്ചു. കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അരുൾ രാജ് സ്വാഗതം പറഞ്ഞു. ദേശീയ ട്രഷറർ ബിജു സ്റ്റീഫൻ ഇടതു സർക്കാരിൻ്റെ പ്രവാസിക്ഷേമപദ്ധതികൾ വിശദീകരിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായ പ്രിൻസ് കൊല്ലപ്പിള്ളിൽ, ജിനു ജേക്കബ്, സൂരജ് പോണത്ത്, അബ്‌ദുൾ അസീസ്, അശോകൻ തിരുവനന്തപുരം, പിൻ്റോ, സണ്ണി അല്ലീസ് എന്നിവർ സംസാരിച്ചു. സംഘടന സെക്രട്ടറി രതീഷ് വർക്കല നന്ദി പറഞ്ഞു.