കുവൈറ്റ്: കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ വൈകിട്ട് ഏഴുമുതല്‍ ഒന്‍പതുവരെ നാഷണല്‍ ഇവാഞ്ചലിക്കല്‍ (എന്‍.ഇ.സി.കെ) പള്ളിയിലും പാരിഷ് ഹാളിലുംവെച്ച് നടക്കും. സുപ്രസിദ്ധ വേദ പണ്ഡിതനായ ഇവാ. സാം മല്ലപ്പള്ളി ദൈവവചനം പ്രഘോഷിക്കും. ക്രിസ്ത്യന്‍ സംഗീത ലോകത്തെ അനുഗ്രഹിക്കപ്പെട്ട ഗായകന്‍ ഡോ. ബ്ലെസ്സണ്‍ മേമന ഗാനങ്ങള്‍ ആലപിക്കും. കെ.ടി.എം.സി.സി. ഗായകസംഘം ഗാനശുശ്രുഷക്ക് നേതൃത്വം നല്‍കും.

To advertise here,

കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സ്ഥാപിതമായിട്ട് 72 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഉപജീവനാര്‍ഥം കടല്‍ കടന്നു കുവൈറ്റില്‍ എത്തിയ ക്രൈസ്തവ മലയാളികളുടെ കൂടിവരവുകള്‍ക്കും സംഗമങ്ങള്‍ക്കും ഏകോപനം നല്‍കി, വേദികള്‍ ഒരുക്കി, പിന്തുണയുമായി കുവൈറ്റ് മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (കെ.ടി.എം.സി.സി.) നിലകൊള്ളുന്നു.

മാര്‍ത്തോമ്മ, സി.എസ്.ഐ, ഇവാഞ്ചലിക്കല്‍, ബ്രദറന്‍, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളില്‍ നിന്നായി 28-ല്‍ പരം സഭകളെ കെ.ടി.എം.സി.സി. പ്രതിനിധാനം ചെയ്യുന്നു. നൂറു രാജ്യങ്ങളില്‍ നിന്നായി 85-ല്‍ പരം സഭകള്‍ ആരാധിക്കുന്ന നാഷണല്‍ ഇവാഞ്ചലിക്ക(എന്‍.ഇ.സി.കെ)ലിന്റെ ഭരണ ചുമതല നിര്‍വ്വഹിക്കുന്നത് കെ.ടി  .എം.സി.സി. ആണ്.

കണ്‍വെന്‍ഷന്റെ പ്രവര്‍ത്തങ്ങള്‍ക്കായി റോയി കെ. യോഹന്നാന്‍ (എന്‍.ഇ.സി.കെ, സെക്രട്ടറി ), വിനോദ് കുരിയന്‍ (പ്രസിഡന്റ), ഷിജോ തോമസ് (സെക്രട്ടറി), ജീസ് ജോര്‍ജ് (ട്രഷറര്‍), സജു വാഴയില്‍ തോമസ് എന്നിവരുടെ എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നടക്കുന്നു.