കുവൈറ്റ്: കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 1,2 ,3 (ബുധന്‍-വെള്ളി) വൈകിട്ട് 7.00 മുതല്‍ 9.00 വരെ നാഷണല്‍ ഇവാഞ്ചലിക്കല്‍ (എന്‍.ഈ.സി.കെ ) പള്ളിയിലും പാരിഷ് ഹാളിലും വെച്ച് നടത്തും. സുപ്രസിദ്ധ വേദ പണ്ഡിതനായ റവ.ഡോ.ഡി.ജെ. അജിത്കുമാര്‍ ദൈവവചനം പ്രഘോഷിക്കും. കെ.ടി.എം.സി.സി ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സ്ഥാപിതമായിട്ട് 72 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഉപജീവനാര്‍ത്ഥം കടല്‍ കടന്നു കുവൈറ്റില്‍ എത്തിയ ക്രൈസ്തവ മലയാളികളുടെ വരവുകള്‍ക്കും സംഗമങ്ങള്‍ക്കും വേദികള്‍ ഒരുക്കി, പിന്തുണയും നല്‍കിയാണ് കെ.ടി.എം.സി.സി നിലകൊള്ളുന്നത്. മാര്‍ത്തോമ്മ, സി.എസ്.ഐ, ഇവാഞ്ചലിക്കല്‍, ബ്രദറന്‍, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളില്‍ നിന്നായി 28 ല്‍ പരം സഭകളെ കെ.ടി.എം.സി.സി പ്രതിനിധാനം ചെയ്യുന്നു.
നൂറു രാജ്യങ്ങളില്‍ നിന്നായി 85-ല്‍ പരം സഭകള്‍ ആരാധിക്കുന്ന നാഷണല്‍ ഇവാഞ്ചലിക്കല്‍ (എന്‍.ഈ.സി.കെ) യുടെ ഭരണ ചുമതല നിര്‍വ്വഹിക്കുന്നത് കെ.ടി.എം.സി.സി ആണ് .കണ്‍വെന്‍ഷന്റെ പ്രവര്‍ത്തങ്ങള്‍ക്കായി റോയി കെ. യോഹന്നാന്‍ (എന്‍.ഈ.സി.കെ സെക്രട്ടറി), വര്‍ഗീസ് മാത്യു (പ്രസിഡന്റ്), അജോഷ് മാത്യു (സെക്രട്ടറി), ടിജോ സി.സണ്ണി (ട്രഷറര്‍), സജു വി. തോമസ് (കോമണ്‍ കൗണ്‍സില്‍ അംഗം), ജീസ് ജോര്‍ജ് ചെറിയാന്‍, എന്നിവരെ തിരഞ്ഞെടുത്തു.
Content Highlights: 72nd Annual Convention of Kuwait Town Malayalam Christian Congregation.
Published: 23 Sept 2025, 01:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented