കുവൈത്ത് സിറ്റി: കുവൈത്ത് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (കെ.ടി.എം.സി.സി) ആഭിമുഖ്യത്തിലും ഗുഡ്ഏര്‍ത്ത് സഹകരണത്തിലും മഹാകവി കെ.വി. സൈമണ്‍ രചിച്ച മനോഹര ഗാനങ്ങള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം ' തേനിലും മധുരം ' ഏപ്രില്‍ 11 ന് വൈകീട്ട് 7 മണി മുതല്‍ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു.

To advertise here,

കെ.ടി.എം.സി.സി, കെ.സി.സി, മെന്‍സ് വോയിസ് ആന്‍ഡ് കോറല്‍ സൊസൈറ്റി, യൂത്ത് കോറസ് എന്നീ ഗായക സംഘത്തോടൊപ്പം കുവൈത്തിലെ പ്രശസ്തരായ ഗായകരും ഗാനങ്ങള്‍ ആലപിക്കും.

ഗാനസന്ധ്യയുടെ ഒരുക്കങ്ങള്‍ക്കായി സജു വാഴയില്‍ തോമസ്, റോയി കെ.യോഹന്നാന്‍, വിനോദ് കുര്യന്‍, ഷിബു വി. സാം, ഷിജോ തോമസ്, റെജു വെട്ടിയാര്‍, ജീസ് ജോര്‍ജ് ചെറിയാന്‍, തോമസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.