കുവൈറ്റ്‌: സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ദു:ഖവെള്ളി ശുശ്രൂഷകൾക്ക്‌ മലങ്കര സഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, സഹവികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ, ഫാ. ഗീവർഗ്ഗീസ്‌ ജോൺ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

To advertise here,

മാനവരാശിയുടെ പാപപരിഹാരാർത്ഥം ദൈവപുത്രനായ ക്രിസ്തു കുരിശു മരണം വരിച്ചതിന്റെ ത്യാഗസ്മരണ പുതുക്കി ജലീബ്‌ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷയിൽ ആയിരങ്ങൾ പങ്കുചേർന്നു. ഏകദേശം 8 മണിക്കൂറോളം നീണ്ടുനിന്ന ശുശ്രൂഷയിൽ പങ്കുചേർന്ന ഏവർക്കും സ്ക്കൂൾ അങ്കണത്തിൽ നേർച്ച വിതരണവും നടത്തി.