
വാഴൂര്‍( കോട്ടയം): ജീവിതത്തിലെ പരീക്ഷകളിലും പ്രതിസന്ധികളിലും തളര്‍ന്നുപോകരുതെന്ന് ദുഃഖവെള്ളിയാഴ്ച ദിന സന്ദേശത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. മാതൃ ഇടവകയായ വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ രാവിലെ എട്ടു മണിക്ക് ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. തുടര്‍ന്ന് പ്രദിക്ഷിണവും സ്ലീബാ വന്ദനവും സ്ലീബാ ആരാധനയും കബറടക്ക ശുശ്രൂഷയും നടന്നു. ഇടവക വികാരി ഫാ.ബിറ്റു കെ. മാണി, സഹവികാരി ഫാ. ജേക്കബ് ഫിലിപ്പോസ് എന്നിവര്‍ സഹകാര്‍മ്മികരായി. ഏപ്രില്‍ 19 അറിയിപ്പിന്റെ ശനിയാഴ്ച 11 മണിക്ക് വിശുദ്ധ കുര്‍ബാന. ഏപ്രില്‍ 20-ന് പുലര്‍ച്ചെ രണ്ടു മണിക്ക് ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ ആരംഭിക്കും. ഉയിര്‍പ്പിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. ഈസ്റ്റര്‍ ദിന ശുശ്രൂഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ട്രസ്റ്റി എം. എ. അന്ത്രയോസ് മറ്റത്തില്‍, സെക്രട്ടറി സെബിന്‍ ബാബു പുതുപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.
മലങ്കര സഭാ ആസ്ഥാനത്ത് ദുഃഖവെള്ളി ആചരിച്ചു
ദേവലോകം (കോട്ടയം): മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് മാനേജര്‍ റവ.ഫാ. യാക്കോബ് തോമസ് റമ്പാന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

രാവിലെ എട്ടുമണിക്ക് പ്രഭാത നമസ്‌കാരം, തുടര്‍ന്ന് പ്രദക്ഷിണം, സ്ലീബാ വന്ദനവ്, സ്ലീബാ ആരാധന, കബറടക്ക ശുശ്രൂഷകള്‍ എന്നിവ നടന്നു. ഏപ്രില്‍ 19-ന് അറിയിപ്പിന്റെ ശനി ആചരിക്കും. രാവിലെ വിശുദ്ധ കുര്‍ബാന. 20-ന് ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ പുലര്‍ച്ചെ 2.30-ന് ആരംഭിക്കും.
Content Highlights: Good Friday Observed at Malankara Church
Published: 18 Apr 2025, 04:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented