മനാമ: സ്ത്രീകളെ ഉന്നതിയില്‍ എത്തിക്കുന്നതിനും സ്ത്രീകളുടെ കഴിവുകളെ സമ്പന്നമാക്കുന്നതിനും ലോക വനിതാ ദിനത്തിന് പ്രസക്തിയുണ്ടെന്ന് സിംസ് ബഹ്‌റൈന്‍ വനിതാ വേദി പ്രസിഡന്റ് ലിജി ജോസ് പറഞ്ഞു. സീറോ മലബാര്‍ സൊസൈറ്റി അങ്കണത്തില്‍ നടന്ന ലോക വനിതാദിനത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ലിജി ജോസ്. 

To advertise here,

സൊസൈറ്റി പ്രസിഡണ്ട് ഷാജന്‍ സെബാസ്റ്റ്യന്‍, വൈസ് പ്രസിഡണ്ട് ജീവന്‍ ചാക്കോ, ആക്ടിംഗ് സെക്രട്ടറി ജോബി ജോസഫ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന അമ്മമാരെ ആദരിച്ചു. വനിതാ വേദി സെക്രട്ടറി ലിന്റി സോബിന്‍ സ്വാഗതവും, വൈസ് പ്രസിഡണ്ട് ഷീന ജോയ്‌സന്‍ നന്ദിയും പറഞ്ഞു.