മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി ഇഫ്താര്‍ സംഗമം നടത്തി. മുഹറഖ് അല്‍ ഇസ്ലാഹ് ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിന്‍ സലീമിന്റെ അധ്യക്ഷതയില്‍ കൂടിയ ഇഫ്താര്‍ സ്‌നേഹ സംഗമത്തില്‍ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞു. രക്ഷാധികാരിയും പ്രമുഖ പ്രഭാഷകനുമായ സഈദ് റമദാന്‍ നദ്വി റംസാന്‍ സന്ദേശം നല്‍കി. 

To advertise here,

കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണന്‍ പിള്ള, വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരികളായ സോമന്‍ ബേബി, കെ.ആര്‍. നായര്‍, യു.കെ. അനില്‍കുമാര്‍, സാമൂഹിക പ്രവര്‍ത്തക നൈന മുഹമ്മദ് ഷാഫി, ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി രാജപാണ്ടിയന്‍, ഇഫ്താര്‍ കമ്മറ്റി കണ്‍വീനര്‍ അനസ് റഹിം, വനിതാ വിഭാഗം ചീഫ് കോര്‍ഡിനേറ്റര്‍ രശ്മി അനൂപ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വോയ്സ് ഓഫ് ആലപ്പി അംഗങ്ങളെ കൂടാതെ ലേബര്‍ ക്യാമ്പില്‍ നിന്നുള്ള നിരവധി തൊഴിലാളികള്‍ക്കും ഇഫ്താര്‍ ഒരുക്കിയിരുന്നു. ഇഫ്താര്‍ സ്‌നേഹ സംഗമത്തില്‍ സംബന്ധിച്ചവര്‍ക്കും സഹായസഹകരണങ്ങള്‍ നല്‍കിയവര്‍ക്കും ഇഫ്താര്‍ കമ്മറ്റി കണ്‍വീനര്‍ ബോണി മുളപ്പാംപള്ളില്‍ നന്ദി രേഖപ്പെടുത്തി.