മനാമ: സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി അനുദിനം മുന്നോട്ട് കുതിക്കുന്ന തണലിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രവാസികള്‍ നല്‍കുന്ന പങ്ക് തികച്ചും ശ്ലാഘനീയമാണെന്ന് തണല്‍ ജനറല്‍ സെക്രട്ടറി നാസര്‍. എടച്ചേരി തണല്‍ വീട് സന്ദര്‍ശിക്കുന്ന തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികളുമായി വിവരങ്ങള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

To advertise here,

അനുദിനം മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ തണല്‍ പോലുള്ള സന്നദ്ധസംഘടനകളുടെ ഇടപെടലുകളാണ് പ്രയാസപ്പെടുന്നവര്‍ക്ക് അല്പമെങ്കിലും ആശ്വാസമേകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ സര്‍വ്വ പിന്തുണയും നല്‍കുമെന്ന് ഭാരവാഹികള്‍ ഉറ പ്പ് നല്‍കി.

റഷീദ് മാഹി, ഷെബീര്‍ മാഹി, ലത്തീഫ് കൊയിലാണ്ടി, ഇല്ല്യാസ് തരുവണ, ബഷീര്‍ ഉസ്മാന്‍, ഷാജഹാന്‍, ജനകീയ കമ്മിറ്റി പ്രസിഡന്റ് പ്രദീപന്‍, സെക്രട്ടറി ശ്രീധരന്‍ മാസ്റ്റര്‍, ഡോ. ഷനാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.