മനാമ: 'ജീവിത വിജയത്തിന് ഖുർആൻ' എന്ന പ്രമേയത്തിൽ ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ മുഹറഖ് ഏരിയാ തല ഉദ്ഘാടനം മുഹറഖ് കെഎംസിസി ഹാളിൽ സംഘടിപ്പിച്ചു. ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ ആക്ടിംഗ് പ്രസിഡന്റ് സഈദ് റമദാൻ നദ്വി ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.

To advertise here,

ഖുർആൻ മാനവ സമൂഹത്തിന് മികച്ച വഴി കാണിച്ചു കൊടുക്കുകയും ഏറ്റവും ശരിയായതിലേക്ക് വഴി നടത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏത് പ്രതിസന്ധി ഘട്ടത്തിലും പരിഹാരം നിർദേശിക്കാൻ കഴിയുന്ന ഖുർആനോടുള്ള സമീപനം ശക്തമാക്കാനുള്ള വഴികളും അദ്ദേഹം ഉണർത്തി.

സിറാജ് പള്ളിക്കര വിഷയാവതരണം നടത്തി. മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം, കെ.എം.സി.സി ബഹ്‌റൈൻ സെക്രട്ടറി ഫൈസൽ കണ്ടിത്താഴ, കെഎംസിസി മുഹറഖ് ഏരിയ പ്രസിഡന്റ് ഇബ്രാഹിം തിക്കോടി, സാമൂഹിക പ്രവർത്തകൻ ശറഫുദ്ദീൻ മാരായമംഗലം, ജമീല അബ്ദുറഹ്‌മാൻ എന്നിവർ ആശംസകൾ നേർന്നു.

ഹേബ ഷകീബ് ഗാനമാലപിച്ചു. ഏരിയ പ്രസിഡന്റ് വി. കെ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി അബ്ദുൽ റഊഫ് സ്വാഗതവും അബ്ദുൽ ജലീൽ വി. നന്ദിയും പറഞ്ഞു. യൂനുസ് സലീം പരിപാടി നിയന്ത്രിച്ചു.