മനാമ: കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷമായ 'പൂവിളി 2026' ബിഎംസി ഹാളിൽ വിവിധ കലാപരിപാടികളോടും ഓണസദ്യയോടും കൂടി ആഘോഷപൂർവം സംഘടിപ്പിച്ചു. ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി നിജിൽ രമേഷ് സ്വാഗതം ആശംസിച്ചു. ആക്ടിങ് പ്രസിഡന്റ് ഹർഷ ശ്രീഹരി അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥി പ്രമുഖ വ്യവസായിയും സാമൂഹിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ കെ.ജി. ബാബുരാജ് നിലവിളക്ക് കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ സേവനങ്ങൾ പരിഗണിച്ച് കെ.ജി. ബാബുരാജിനെ അസോസിയേഷൻ പ്രസിഡന്റ് എം.ടി. വിനോദ് കുമാർ പൊന്നാടയണിയിച്ച് ആദരിച്ചു. കെഎസ്സിഎ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ മുരളീകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
പരിപാടിയുടെ കൺവീനർ രവീന്ദ്രൻ, കോർഡിനേറ്റർമാരായ സിന്ധുരജനീഷ്, ലിബീഷ് വെള്ളുക്കൈ എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പ്രവർത്തകരും ആഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു. അംഗങ്ങളുടെയും സ്പോൺസർമാരുടെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി പ്രവാസികൾക്കിടയിലെ സൗഹൃദവും ഐക്യവും കൂടുതൽ ശക്തിപ്പെടുത്തി.
കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഓണത്തിന്റെ സ്നേഹവും സന്തോഷവും പങ്കുവെച്ച 'പൂവിളി 2026' കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ കൂട്ടായ്മയുടെയും സഹകരണത്തിന്റെയും ആഘോഷമായി മാറി.
Content Highlights: Kannur Jilla Pravasi Association hosted Poovili 2026 at BMC Hall., Business leader K.G. Baburaj inaugurated the event and was felicitated., Event featured traditional Onasadya and cultural performances., Strengthened friendship and unity among expats.
Published: 19 Oct 2026, 12:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented