മനാമ: സംഘ്പരിവാറിന്റെ പൗരത്വ നിഷേധ പദ്ധതി വളഞ്ഞ വഴിയില്‍ നടപ്പിലാക്കാനുള്ള നീക്കമാണ് എസ്‌ഐആറിലൂടെ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ നടത്തുന്നത് എന്ന് പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ പറഞ്ഞു. എസ്‌ഐആര്‍ പ്രവാസികള്‍ എന്തു ചെയ്യണം എന്ന പേരില്‍ പ്രവാസി സെന്ററില്‍ സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ട് ചോരിയിലൂടെയും മണ്ഡല പുനക്രമീകരണം എന്ന ഓമനപ്പേരിട്ടും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിച്ച് അധികാരം പിടിക്കുന്ന പ്രക്രിയയുടെ തുടര്‍ച്ചയാണ് എസ്‌ഐആര്‍.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ എസ്‌ഐആര്‍ നീട്ടിവെക്കണമെന്ന് ഭരണ പ്രതിപക്ഷ പാര്‍ട്ടികളും കേരള ഇലക്ഷന്‍ കമ്മീഷനും ആവശ്യപ്പെട്ടിട്ടും കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ അത് അംഗീകരിക്കാത്തത് ഗൂഢ ഉദ്ദേശ്യത്തോടെയാണ്. രാജ്യവ്യാപക എസ്‌ഐആറിലൂടെ യഥാര്‍ഥത്തില്‍ നടപ്പിലാക്കപ്പെടുക പൗരത്വനിഷേധവും പുറന്തള്ളപ്പെടുന്നത് പിന്നാക്ക ജനവിഭാഗങ്ങള്‍ മാത്രവുമായിരിക്കും.
എസ്‌ഐആര്‍ നീട്ടിവെക്കാന്‍ മാഹാരാഷ്ട്രക്ക് കിട്ടുന്ന ഇളവ് കേരളത്തിന് കിട്ടാത്തതതിന്റെ കാരണം ദുരൂഹമാണ്. ആസാമില്‍ എസ്‌ഐആറിന് ശേഷം ഉണ്ടായ പൗരത്വ നിഷേധവും ബിഹാറില്‍ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ ലിസ്റ്റില്‍ നിന്നും പുറത്തായതും സംഘ്പരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണ്. രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും ശക്തമായ ജനകീയ പ്രതിരോധത്തിലൂടെ ഇതിനെ ചെറുക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍പട്ടിക പുനഃപ്പരിശോധനക്ക് തുടക്കം കുറിച്ചിട്ടുള്ളതിനാല്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ വോട്ടവാകാശം ഉറപ്പുവരുത്തുന്നതിനു വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്തുകയും പേരില്ലാത്തവര്‍ തങ്ങളുടെ പേര് ഉള്‍പ്പെടുത്തുവാനാവശ്യമായ നടപടിക്രമങ്ങള്‍ ചെയ്യണമെന്ന് എസ്‌ഐആര്‍ പ്രവാസികള്‍ എന്തു ചെയ്യണം എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം സജീദ് ഖാലിദ് പറഞ്ഞു.
2002-നുശേഷം വോട്ടവകാശം ലഭിച്ചവരും നിലവില്‍ പട്ടികയില്‍ സ്ഥലം പിടിച്ചവരുമാണെങ്കിലും ആവശ്യമായ രേഖകള്‍ സഹിതം യഥാസമയം നിശ്ചിത ഫോറത്തില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സമയം കണ്ടെത്തണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ അക്കാര്യത്തില്‍ പൂര്‍ണ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളും സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന പുതുതായി വോട്ടവകാശം ലഭിക്കുന്ന യുവജനങ്ങളും ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാല്‍ മതിയെങ്കിലും ബന്ധപ്പെട്ടവരുടെ ഇടപെടലില്ലെങ്കില്‍ വെറും വോട്ടുനഷ്ടം മാത്രമല്ല ഭാവിയില്‍ പൗരത്വ നഷ്ടം പോലുള്ള നിയമപരമായ പല വെല്ലുവിളികളും ഉണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി വെല്‍ഫെയര്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതവും അനസ് കാഞ്ഞിരപ്പള്ളി നന്ദിയും പറഞ്ഞു. സദസ്സില്‍ നിന്നും വന്ന എസ്‌ഐആര്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് സജീദ് ഖാലിദ് മറുപടി നല്‍കി.
Content Highlights: Protest against SIR, deemed a move to exclude and deny citizenship, not purify voter lists.
Published: 13 Nov 2025, 10:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented